മലാലയ്‌ക്ക് ധീരതയ്‌ക്കുള്ള അവാര്‍ഡ്

വേള്‍ഡ് പീസ് ഏന്റ് പ്രോസ്‌പെരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് അലി ഖാനില്‍ നിന്നും ചികിത്സയില്‍ കഴിയുന്ന മലാലയ്‌ക്ക് വേണ്ടി ലണ്ടനിലെ പാക്കിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്‌ണര്‍ സുള്‍ഫിക്കര്‍ ഗര്‍ദേസിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി താലിബാന്‍ ഭീകരതയ്‌ക്കെതിരെ തന്റെ ബ്ലോഗിലൂടെ വിമര്‍ശിച്ചതിന് ആണ് മലാലയെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 9നാണ് 14 വയസ്സുകാരി മലാല യൂസുഫായിക്ക് വെടിയേറ്റത്.
ഇതിനിടയില്‍ മലാലയ്‌ക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം കൊടുക്കണം എന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് 30,000ത്തില്‍ അധികം സ്‌ത്രീകള്‍ ഒപ്പിട്ട അപേക്ഷ നല്‍കിയിരുന്നു.
അതുപോലെ നവംബര്‍ 10 മലാല ദിനമായും ലോകം ആചരിച്ചിരുന്നു.












Click it and Unblock the Notifications