കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമേഷ്യയിലേക്ക്‌ 3 അമേരിക്കന്‍ യുദ്ധകപ്പലുകള്‍

  • By Shabnam Aarif
Google Oneindia Malayalam News

Gaza
വാഷിങ്‌ടണ്‍: ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ അരക്ഷിതാവസ്ഥയിലായ ഗാസ തീരത്തേക്ക്‌ മൂന്ന്‌ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു. ഇസ്രായേല്‍, ഗാസ പോരാട്ടം രൂക്ഷമാവുകയാണെങ്കില്‍ അമേരിക്കന്‍ വംശജരെ രക്ഷിക്കാനാണ്‌ കപ്പലുകള്‍ അയച്ചിരിക്കുന്നത്‌ എന്നാണ്‌ അമേരിക്കയുടെ വിശദീകരണം.

അടിയന്തിര സാഹചര്യം വരികയാണെങ്കില്‍ നേരിടാനാണ്‌ കപ്പലുകള്‍ അയച്ചിരിക്കുന്നത്‌ എന്നും, അല്ലാതെ യുദ്ധാവശ്യങ്ങള്‍ക്കല്ല എന്നും ആണ്‌ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരം.

യുഎസ്‌എസ്‌ ഐവോ ജിമ, യുഎസ്‌എസ്‌ ന്യൂയോര്‍ക്ക്‌, ഗണ്‍സ്‌റ്റണ്‍ ഹോള്‍ എന്നീ യുദ്ധക്കപ്പലുകളാണ്‌ അമേരിക്ക പശ്ചിമേഷ്യന്‍ ഭാഗത്തേക്ക്‌ അയച്ചിരിക്കുന്നത്‌.

എന്നാല്‍ ഈ അമേരിക്കന്‍ നീക്കത്തെ അത്ര ലഘുവായി കാണാനൊക്കുന്നതല്ല താനും. പലസ്‌തീന്‍ പ്രശ്‌നത്തില്‍ ഇസ്രായേല്‍ - അമേരിക്കന്‍ ബാന്ധവം എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. എന്നും ഇസ്രായേല്‍ പലസ്‌തീന്‍ ജനതയോട്‌ കാണിക്കുന്ന ക്രൂരതയെ ന്യായീകരിക്കുന്ന നിലപാടാണ്‌ അമേരിക്ക എടുത്തിട്ടുള്ളത്‌.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഗാസയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഈജിപ്‌ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മോര്‍സി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എന്നിവരുമായി ടെലഫോണ്‍ സംഭാഷണം നടത്തി എന്നൊരു റിപ്പോര്‍ട്ടും പുറത്ത്‌ വന്നിട്ടുണ്ട്‌.

English summary
As tension escalates in West Asia, the US has dispatched three warships to the region to be on standby in the event of a need.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X