കസബിന്റെ വധശിക്ഷ:രാജ്യത്ത് ജാഗ്രതാനിര്‍ദ്ദേശം

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയാണ് അജ്‌മല്‍ കസബ്. തീവ്രവാദ സംഘടനയായ ലഷ്‌കര്‍ഇതൊയ്‌ബ അംഗമായിരുന്നു ഇയാള്‍.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ആണ് മുഖ്യമായും സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതു തരത്തിലുള്ള അടിയന്തിര ഘട്ടം സംജാതമായാലും നേരിടാനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
കശ്‌മീരിലും, 2008ല്‍ ഭീകരാക്രമണം നടന്ന മുംബൈയിലും അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതുപോലെ വിമാനത്താവളങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വ്യാഴാഴ്‌ച ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റെ സന്ദര്‍ശനം മാറ്റി വെക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കസബിന്റെ വധശിക്ഷ നടപ്പിലാക്കിയ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ഈ മുന്‍ കരുതല്‍.
പാക്കിസ്ഥാന്‍കാരനായ കസബിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ പാക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും പ്രതികരണം ഉണ്ടായില്ല എന്നാണ് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications