എംഎം മണിയുടെ ജാമ്യാപേക്ഷ തള്ളി

ബുധനാഴ്‌ച പുലര്‍ച്ചെ 5.50ന് മണിയുടെ വീട് വളഞ്ഞ് വളരെ നാടകീയമാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. ഡിസംബര്‍ 4 വരെ റിമാന്റ് ചെയ്‌ത അദ്ദേഹത്തെ പീരുമേട് സബ്‌ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
എംഎം മണിയെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്‌ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം.
രാഷ്ട്രീയ പ്രേരിതമാണ് എംഎം മണിയുടെ അറസ്റ്റ് എന്നാണ് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്.
എല്ലാ നിയമ നടപടികളും പാലിച്ചാണ് മണിയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നല്‍കിയിരിക്കുന്ന വിശദാകരണം.
എംഎം മണിയുടെ വിവാദമായ മണക്കാട് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു എന്നാണ് അറസ്റ്റിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.












Click it and Unblock the Notifications