ആശുപത്രി ഉപരോധം:നഴ്‌സുമാരെ അറസ്‌റ്റ് ചെയ്‌തു

രണ്ടായിരത്തോളം നഴ്‌സുമാര്‍ ആണ് ആശുപ്‌ത്രി ഉപരോധത്തില്‍ പങ്കെടുത്തത്. ആശുപത്രിയിലേക്കുള്ള പ്രധാനഗേറ്റ് ഉപരോധിച്ച് വാഹനങ്ങളെ ഒന്നും ആശുപത്രി വളപ്പിലേക്ക് കടത്തി വിടാതിരുന്നപ്പോഴാണ് നഴ്‌സുമാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയത്.
മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തു തീര്‍പ്പില്‍ എത്തിക്കാന്‍ ചൊവ്വാഴ്‌ച ഹൈക്കോടതി മീഡിയേഷന്‍ സെല്ലില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ആണ് നഴ്‌സുമാര്‍ ആശുപത്രി ഉപരോധിക്കാന്‍ തീരുമാനിക്കുന്നത്.
സമരം ഒത്തുതീര്‍പ്പിലാക്കാന്‍ വ്യാഴാഴ്‌ച വീണ്ടും ചര്‍ച്ച നടക്കാനിരിക്കെ മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തില്‍ ആക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉപരോധം നടത്തിയത്.
നഴ്‌സുമാരുടെ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ നവംബര്‍ 25ന് വ്യാപകമായി സമരം നടത്താനിരിക്കുകയാണ് നഴ്‌സുമാരുടെ സംഘടന. ഇക്കാര്യം സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റിന് നോട്ടീസ് നല്‍കാനിരിക്കുകയാണ്.












Click it and Unblock the Notifications