Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചേരി ബേബി വധക്കേസ്: എം എം മണി അറസ്റ്റില്‍

MM Mani
ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ അറസ്റ്റ് ചെയ്തു. ഐജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ 5.30ന് കഞ്ചിത്തണ്ണിയിലെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്.

മണിയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ ആരോപിച്ചു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. അറസ്റ്റ് ജനങ്ങള്‍ അംഗീകരിക്കില്ല. അറസ്റ്റ് വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ഇടുക്കി ജില്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധപരിപാടികളുമായി തെരുവിലിറങ്ങിയിട്ടുണ്ട്.

എല്ലാ നിയമനടപടികളും പാലിച്ചുകൊണ്ടാണ് മണിയെ അറസ്റ്റ് ചെയ്തതതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തതിനുശേഷം മണിയെ അജ്ഞാതകേന്ദ്രത്തിലേക്ക് നീക്കിയ പോലിസ് രാവിലെ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് വിധേയനാകാന്‍ മണിക്ക് സമന്‍സ് അയച്ചിരുന്നു. പക്ഷേ, വിദഗ്‌ധോപദേശം അനുസരിച്ച് നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന മറുപടിയാണ് മണി നല്‍കിയത്. മെയ് 25ന് മണക്കാട് വെച്ച് നടത്തിയ വിവാദപ്രസംഗമാണ് അഞ്ചേരി വധക്കേസിന്റെ പുനരന്വേഷണം നടത്താന്‍ പോലിസിനെ പ്രേരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+