കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ വീണ്ടും ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

Kannur
കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തിന്റെ ഭീതി വിട്ടൊഴിയും മുമ്പെ കണ്ണൂരില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. അപര്‍ണ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറിയാണ് ബുധനാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. റോഡില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നു വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 12.30ഓടെ മംഗലാപുരം ഭാഗത്തു നിന്നു കോഴിക്കോട്ടേയ്ക്കു വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലായിരുന്ന ലോറി എതിരേ വന്ന ബൈക്കുമായി ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് മറിയാന്‍ കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സമീപപ്രദേശങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മുന്‍കരുതലെന്നോണം പ്രദേശവാസികളെ വീടുകളില്‍ നിന്നു ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്‌ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പുലര്‍ച്ചെ ആറു മണിയോടെ സ്ഥലത്തെത്തിയ വിദഗ്ധര്‍ ടാങ്കര്‍ ലോറി പരിശോധിച്ചു. വാതക ചോര്‍ച്ച കണ്‌ടെത്തിയിട്ടില്ലെന്നും തത്കാലം അപകടസാധ്യതയില്ലെന്നും വിദഗ്ധര്‍ അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 27ന് രാത്രി കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം പേരാണ് മരിച്ചത്. 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായിരുന്ന.

English summary
A tanker truck carrying liquid gas overturned in Kannur Wednesday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X