Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ കടുവയെ പേടിക്കുന്നതാര്?

Tiger
വയനാട്ടിലെ ജനതയെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കടുവാശല്യവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇതിന് പിന്നില്‍ ഭൂമാഫിയയ്ക്ക് പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഇകോണമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട് കടുവാസങ്കേതമാക്കുമെന്ന പ്രചാരണം ശക്തമായതിന് പിന്നാലെ വിവരാവകാശ കമ്മീഷന്റെ ഓഫീസിലേയ്‌ക്കെത്തിയ അപേക്ഷകളുടെ കുത്തൊഴുക്കാണ് ഇതിന് തെളിവായി നിരത്തുന്നത്.

വയനാട് കടുവാ സങ്കേതമാക്കിയാല്‍ ഞങ്ങളുടെ വീടുകള്‍ക്ക് കാടിന്റെ പച്ചനിറം നല്‍കേണ്ടി വരുമോ എന്ന് തുടങ്ങി കടുവാസങ്കേതത്തിന്റെ ബഫര്‍ സോണ്‍, കോര്‍ സോണ്‍ എന്നിവയടങ്ങുന്ന വിശദമായ മാപ്പ് നല്‍കാന്‍ വരെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവരുണ്ട്.

ഭൂമാഫിയയ്ക്ക് വിഷയത്തിലുള്ള താത്പര്യമാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനോടകം തന്നെ കടുവാ സങ്കേതത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുള്ളവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചവരുടെ എണ്ണവും കുറവല്ല.

വയനാടിനെ കടുവാസങ്കേതമാക്കാന്‍ യാതൊരു നീക്കവും നടക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദവും അതിനെ ചൊല്ലിയുള്ള ചോദ്യങ്ങളുമെന്നത് മറ്റൊരു കാര്യം. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച മറ്റൊരു അപേക്ഷയില്‍ വയനാടിനെ കടുവാസങ്കേതമാക്കിയാല്‍ നിര്‍മ്മാണ മേഖലയില്‍ എന്തെല്ലാം നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചോദിക്കുന്നു.

ചിലരുടെ ഇടപെടല്‍ മൂലം ചെറിയ പ്രശ്‌നങ്ങള്‍ വലിയതോതിലുള്ള പ്രതിഷേധത്തിന് വഴിയൊരുക്കുകയാണെന്ന് വടക്കന്‍ മേഖല വടക്കന്‍ മേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ഡികെ വര്‍മ്മ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ഗ്രാമീണരെ ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ് ഇവര്‍. മുത്തങ്ങ വനമേഖലയില്‍ സര്‍ക്കസ് കമ്പനി കടുവയെ ഇറക്കിയെന്ന് തുടങ്ങി പശുക്കളെ ചുമന്നുകൊണ്ടു പോകുന്ന കടുവയുടെ കഥ വരെ ഇവര്‍ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വളരെ ആസൂത്രിതമായ ഒരു നീക്കമാണെന്നും ഇതിന് പിന്നില്‍ വന്‍ ഭൂമികയ്യേറ്റം നടക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+