കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തിരിച്ചയച്ചു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിന്റെ അടക്കം ഏഴു ദയാഹര്‍ജികള്‍ പുനഃപരിശോധനയ്ക്കായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രിക്ക് തിരിച്ചയച്ചു. പി.ചിദംബരത്തിനു പകരം സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് നടപടി.

Kasab Death Celeberation

ആഭ്യന്തര മന്ത്രി മാറിയാല്‍ ദയാഹര്‍ജികള്‍ പുനഃപരിശോധനയ്ക്ക് മടക്കുന്ന പതിവുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയ പശ്ചാത്തലത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയുടെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനായി സമ്മര്‍ദം ഉയര്‍ന്നു തുടങ്ങി.

എന്നാല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒട്ടേറെ നിയമക്കുരുക്കുകളും രാഷ്ട്രീയ വെല്ലുവിളികളും നേരിടുന്നുണ്ട്. അജ്മല്‍ കസബ് പാക്കിസ്ഥാന്‍ പൗരനാണെങ്കില്‍ അഫ്‌സല്‍ ഗുരു കാശ്മീരിയാണ്. അഫ്‌സലിനു വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയാല്‍ കശ്മീരിലെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന കാര്യത്തിലും സര്‍ക്കാരിന് ആശങ്കയുണ്ട്. വിഘടനവാദികളും മുഖ്യധാരാ പാര്‍ട്ടികളും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ന്യായീകരിയ്ക്കുന്നില്ല. അഫ്‌സലിന് ശരിയായ വിചാരണ ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി വിചാരണാകോടതി അഫ്‌സലിനു വധശിക്ഷ വിധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചതോടെ 2006 ഒക്‌ടോബര്‍ 20ന് അഫ്‌സലിനെ തൂക്കിലേറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് ഫയല്‍ കൈമാറിയത്. അഫ്‌സലിന്റെ ദയാഹര്‍ജി തള്ളണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ.

വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരു ഉള്‍പ്പെടെ ഏഴുപേരുടെ ദയാഹര്‍ജിയില്‍ വീണ്ടും തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രാലയത്തിന് ഫയല്‍ തിരിച്ചയച്ചിരിയ്ക്കുന്നത്. ഏഴു പേരുടെയും ദയാഹര്‍ജികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English summary
President Pranab Mukherjee has sent back seven mercy petition files, including that of Parliament attack convict Mohammad Afzal Guru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X