നടന് അഡ്മിഷന്‍ കാര്‍ഡ് നിഷേധിച്ചു

സെന്റ് സ്റ്റീഫന്‍ കോളേജിലെ ആദ്യ വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായ സൂരജിന് സെമസ്റ്റര്‍ പരീക്ഷയെഴുതാനുള്ള അഡ്മിഷന്‍ കാര്‍ഡ് ഇതു വരെ ലഭിച്ചിട്ടില്ല. ആദ്യ ദിവസം നടന്ന ഹിന്ദിപരീക്ഷ ഇതുമൂലം നടന് എഴുതാനായില്ല. ഇനിയും അഡ്മിഷന്‍ കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ ഒരു വിഷയത്തിന്റേയും പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിയാവുമെന്നും സൂരജ് പറയുന്നു.
ഷൂട്ടിങ്ങിന്റെ തിരക്കുമൂലം ശര്‍മ്മയ്ക്ക് ക്ലാസുകള്‍ നഷ്ടപ്പെട്ടിരുന്നു. ഈ ദിവസങ്ങളിലെ അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കാന്‍ ശര്‍മ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശര്‍മ്മ അസൈന്‍മെന്റുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ഇതില്ലാതെ അറ്റന്‍ഡന്‍സ് നല്‍കാനാവില്ലെന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍. അസൈന്‍മെന്റുകളെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അതെല്ലാം എഴുതിയിരുന്നുവെന്നും എന്നാല്‍ അതെല്ലാം നഷ്ടപ്പെട്ടുവെന്നുമായിരുന്നു ശര്‍മ്മയുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ബോര്‍ഡ് പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയ ശര്‍മ്മ മെറിറ്റ് അടിസ്ഥാനത്തിലാണ് കോളേജില്‍ പ്രവേശനം നേടിയത്. ഇനി വരുന്ന പരീക്ഷകളും എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ തനിക്ക് ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന് ശര്‍മ്മ പറയുന്നു.












Click it and Unblock the Notifications