കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല ചിത്രം സൂക്ഷിക്കുന്നതും കുറ്റകരം

  • By Ajith Babu
Google Oneindia Malayalam News

Movies in Pendrive
തിരുവനന്തപുരം: ഇന്റര്‍നെറ്റ് സൈറ്റുകളില്‍ പകര്‍പ്പകാശം ലംഘിയ്ക്കുന്ന തരത്തില്‍ സിനിമകളോ പാട്ടുകളോ അപ് ലോഡ് ചെയ്യുന്നതോ ഡൗണ്‍ലോഡ് ചെയ്യുന്നതോ കുറ്റകരമാണെന്ന് ആന്റി പൈറസി സെല്ലിന്റെ മുന്നറിയിപ്പ്. അനധികൃതമായി നടക്കുന്ന സൈറ്റുകളിലേക്ക് സിനിമകള്‍ ഷെയര്‍ ചെയ്യുന്നതും കാണുന്നതും കുറ്റകരമാണെന്നും അവര്‍ വ്യക്തമാക്കി.

പകര്‍പ്പവകാശ ഉടമയുടെയും നിര്‍മാതാവിന്റെയും രേഖാമൂലമുള്ള അനുമതിയില്ലാതെ സിനിമകള്‍ കേബിള്‍ ടിവി വഴി സംപ്രേക്ഷണം ചെയ്യുന്നതും കുറ്റകരമാണ്. നിര്‍മാതാവിന്റെയോ പകര്‍പ്പവകാശം സ്വന്തമാക്കിവരുടെയോ അനുവാദമോ അനുമതിയോ ഇല്ലാതെ സിനിമകളും ഗാനങ്ങളും പെന്‍ഡ്രൈവുകളിലേക്കും മെമ്മറി കാര്‍ഡുകളിലേക്കും കോപ്പി ചെയ്തു കൊടുക്കാനും പാടില്ല. ഇതിന് പുറമെ അശ്ലീല ചിത്രങ്ങങ്ങളും വീഡിയോകളും പെന്‍ഡ്രൈവുകളിലും കമ്പ്യൂട്ടറുകളിലും സൂക്ഷിയ്ക്കുന്നതും മൊബൈലിലേക്ക് പകര്‍ത്തി നല്‍കുന്നതും ഐടി ആക്ട് 67 പ്രകാരം കുറ്റകരമാണെന്നും ആന്റി പൈറസി സെല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പകര്‍പ്പവകാശമില്ലാത്ത സിഡി, ഡിവിഡി കൈവശം വയ്ക്കുന്നതും വിപണനം നടത്തുന്നതും വാടകയ്ക്കു കൊടുക്കുന്നതും ശിക്ഷാര്‍ഹമാണ്. ടൈറ്റില്‍ നെയിം എഴുതിയ ബില്‍ വാങ്ങേണ്ടതാണ്. അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിപണനം നടത്തുന്നതും ഇന്‍ഡീസന്റ് റപ്രസന്റേഷന്‍ ഒഫ് വുമണ്‍ (പ്രൊഹിബിഷന്‍) ആക്റ്റ് പ്രകാരം നിയമവിരുദ്ധമാണ്.

ഫുട്പാത്തുകളിലും മാര്‍ക്കറ്റുകളിലും വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന സിഡികള്‍ ഒറിജിനലാണോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വാങ്ങുക. യഥാര്‍ഥ സിഡികളില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കെറ്റ്, മുന്നറിയിപ്പ്, സത്യവാങ്മൂലം, എംആര്‍പി, പാക്കിങ് ഡേറ്റ്, പകര്‍പ്പവകാശിയുടെയും നിര്‍മാതാവിന്റെയും മേല്‍വിലാസം, എംബ്ലം, സിഡി പുറത്തിറക്കുന്ന കമ്പനിയുടെ ഹോളോഗ്രാം എന്നിവ സിഡിയിലും സിഡിയുടെ കവറിലും പതിച്ചിട്ടുണ്ടാകും. ഇതൊക്കെ നോക്കി വേണം സിഡികളും ഡിവിഡികളും വാങ്ങേണ്ടതെന്നും ആന്റി പൈറസി സെല്‍ അധികൃതര്‍ പറയുന്നു

വ്യാജ സിഡി വിപണിക്കാരുടെ കച്ചവടം പൊടിപൊടിയ്ക്കുന്ന ഉത്സവപ്പറമ്പുകള്‍, സ്റ്റാളുകള്‍, മറ്റിതര ആഘോഷസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇക്കൂട്ടരെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

English summary
Kerala police warn against film uploading in internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X