എഴുത്തച്ഛന്‍ പുരസ്‌കാരം ആറ്റൂര്‍ രവിവര്‍മ്മയ്‌ക്ക്

സാംസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫാണ് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. തൃശൂരില്‍ ആറ്റൂരിന്റെ വസതിയായ രാഗമാളികയില്‍ മന്ത്രി നേരിട്ടെത്തിയാണ് പുരസ്‌കാരം ലഭിച്ച വിവരം അദ്ദേഹത്തെ അറിയിക്കുന്നത്.
അപ്രതീക്ഷിതമായാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് എന്ന് പ്രതികരിച്ച ആറ്റൂര്‍ രവിവര്‍മ്മ, എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അറിയിച്ചു.
ഒന്നര ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. പെരുമ്പടവം ശ്രീധരന്‍ ആണ് പുരസ്‌കാര നിര്‍ണ്ണയ കമ്മറ്റിയുടെ ചെയര്‍മാന്‍. അക്‌ബര്‍ കക്കട്ടില്‍, ബാബു പോള്‍, സിവി ബാലകൃഷ്‌ണന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
തലസ്ഥാന നഗരിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. എന്നാല്‍ ചടങ്ങിന്റെ കൃത്യമായ തീയതി അറിയിച്ചിട്ടില്ല.












Click it and Unblock the Notifications