തിരുവഞ്ചൂരിന് എതിരായ ഹര്‍ജി തള്ളി

വിവാദ ദല്ലാള്‍ ടിജെ നന്ദകുമാറിന് എതിരെ സിബിഐ അന്വേഷണം നടത്തണം എന്ന് ഉത്തരവിട്ടുകൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാറിന് അയച്ചു കൊടുക്കുന്നത് ഉദ്യോഗസ്ഥന്‍മാര്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മനപൂര്‍വ്വം വൈകിപ്പിച്ച് എന്ന് ആരോപിച്ചാണ് തിരുവഞ്ചൂരിന് എതിരെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ആണ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് എതിരെ ഹര്‍ജി കൊടുത്തത്. വിജ്ഞാപനം മൂന്നു മാസത്തോളം പൂഴ്‌ത്തി വെച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.












Click it and Unblock the Notifications