കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവഞ്ചൂരിന്‌ എതിരായ ഹര്‍ജി തള്ളി

  • By Shabnam Aarif
Google Oneindia Malayalam News

Thiruvanjoor
കോട്ടയം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ എതിരെ വിജിലന്‍സ്‌ അന്വേഷണം വേണം എന്നുള്ള ഹര്‍ജി തള്ളി. പരാതിയില്‍ പറയുന്ന കാര്യം ശരിയല്ല എന്ന്‌ കാണിച്ച്‌ കോട്ടയം വിജിലന്‍സ്‌ കോടതിയാണ്‌ ഹര്‍ജി തള്ളിയിരിക്കുന്നത്‌.

വിവാദ ദല്ലാള്‍ ടിജെ നന്ദകുമാറിന്‌ എതിരെ സിബിഐ അന്വേഷണം നടത്തണം എന്ന്‌ ഉത്തരവിട്ടുകൊണ്ട്‌ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാറിന്‌ അയച്ചു കൊടുക്കുന്നത്‌ ഉദ്യോഗസ്ഥന്‍മാര്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മനപൂര്‍വ്വം വൈകിപ്പിച്ച്‌ എന്ന്‌ ആരോപിച്ചാണ്‌ തിരുവഞ്ചൂരിന്‌ എതിരെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്‌.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ആണ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ എതിരെ ഹര്‍ജി കൊടുത്തത്‌. വിജ്ഞാപനം മൂന്നു മാസത്തോളം പൂഴ്‌ത്തി വെച്ചു എന്നാണ്‌ ഹര്‍ജിയിലെ ആരോപണം.

English summary
The petition against the Home Minister Thiruvanjoor Radhakrishnan for a Vigilance inquiry against him has been declined.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X