കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാരെ തിരിച്ചെടുക്കും: വിഎസ്‌

  • By Shabnam Aarif
Google Oneindia Malayalam News

VS Achuthanandan
തൃശൂര്‍: തൃശൂര്‍ മദര്‍ ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാരെ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. നഴ്‌സുമാരുടെ പ്രശ്‌നങ്ങളെ കുറിച്ച്‌ അദ്ദേഹം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.

പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കും എന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പ്‌ നല്‍കിയതായി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷം വിഎസ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

സമരം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ ഹൈക്കോടതിയുടെ മീഡിയേഷന്‍ സെല്‍ നടത്തുന്ന അവസാനഘട്ട ചര്‍ച്ച വ്യാഴാഴ്‌ച വൈകീട്ട്‌ നടക്കാനിരിക്കെയാണ്‌ വിഎസിന്റെ സന്ദര്‍ശനം.

എന്നാല്‍ വിഎസിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ട്‌ മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്തെത്തി. സമരം അവസാനിക്കുന്ന ദിവസം വിഎസ്‌ എത്തുന്നത്‌ യാദൃശ്ചികം എന്നാണ്‌ മന്ത്രി പറഞ്ഞിരിക്കുന്നത്‌. കോതമംഗലത്ത്‌ നഴ്‌സുമാര്‍ സമരം നടത്തിയപ്പോഴും വിഎസ്‌ എത്തിയത്‌ സമരം കഴിഞ്ഞപ്പോഴാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു.

ബുധനാഴ്‌ച മദര്‍ ആശുപത്രി ഉപരോധിച്ച നഴ്‌സുമാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കിയിരുന്നു. അനിശ്ചിതമായി തുടരുന്ന നഴ്‌സുമാരുടെ സമരത്തിന്‌ പരിഹാരം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

English summary
The Opposition Leader VS visited the nurses of the Thrissur Mother hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X