കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബുമാരെ നിര്‍മ്മിക്കുന്ന ജിഹാദ് സ്‌കൂളുകള്‍

Google Oneindia Malayalam News

Taliban School
അല്‍ക്വയ്ദ, ലഷ്‌കര്‍ ഇ ത്വയ്ബ, പാക് താലിബാന്‍ എന്നീ സംഘടനകളെ സംബന്ധിച്ചിടത്തോളം കസബിന്റെ വധശിക്ഷ അത്ര വലിയ കാര്യമല്ല. കാരണം ജിഹാദ് നടത്താന്‍ വേണ്ടി ഉഴിഞ്ഞുവെച്ച ബലിയാടുകളില്‍ ഒന്നുമാത്രമാണ് അയാള്‍. താജ്‌ഹോട്ടലില്‍ ദേശീയ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചില്ലല്ലോ എന്ന സങ്കടം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ആ പ്രശ്‌നവും തീര്‍ന്നു.

മതത്തിന്റെ മറവില്‍ ലോകത്ത് അഴിഞ്ഞാടുന്ന താലിബാനടക്കമുള്ള സംഘടനകള്‍ ഇപ്പോള്‍ പാകിസ്താനിലെ മതപാഠശാലകള്‍ കേന്ദ്രീകരിച്ച് ആയിരകണക്കിന് കസബുമാരെ വാര്‍ത്തെടുക്കുന്ന തിരക്കിലാണ്. പിസ്റ്റളുകളും എകെ 47 അടക്കമുള്ള ആധുനിക ആയുധങ്ങളും ഉപയോഗിച്ച് കൗമാരപ്രായക്കാരെ ഇളക്കിവിട്ടുനടത്തുന്ന ഒളിയാക്രമണങ്ങള്‍ക്കാണ് ഇവര്‍ കോപ്പുകൂട്ടുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ മക്കളെ പഠിപ്പിക്കാനും സഹായിക്കാനുമെന്ന വ്യാജേന സ്ഥാപിക്കുന്ന മതപാഠശാലകളില്‍ പലതും ഇന്ന് പാകിസ്താന്‍ സൈന്യത്തേക്കാള്‍ മികച്ച പരിശീലനകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള മിക്ക കേന്ദ്രങ്ങളും പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള വസീരിസ്താനിലാണുള്ളത്. പലപ്പോഴും അമേരിക്കന്‍ സേന ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതും ഇത്തരം സ്ഥലങ്ങളാണ്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ലോകത്ത് നടന്ന തീവ്രവാദ ആക്രമണങ്ങള്‍ ഭൂരിഭാഗവും മുസ്ലീം തീവ്രവാദികളുടെ ഭാഗത്തുനിന്നാണുണ്ടായിട്ടുള്ളത്. ഇത്തരം ആക്രമണങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ തുടങ്ങിയതോടെയാണ് ചാവേറുകളെ വെച്ചുള്ള നിഴല്‍ യുദ്ധങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ശമനമുണ്ടായത്. ഇന്ത്യന്‍ മുജാഹിദീനും ത്വയ്ബയും നടത്തിയ പല ആക്രമണങ്ങളും ഭൂരിപക്ഷവര്‍ഗ്ഗീയതയെ ആളികത്തിക്കുകയും അതേ രീതിയില്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങുകയും ചെയ്ത സംഭവങ്ങള്‍ക്കും ഇന്ത്യ സാക്ഷ്യം വഹിച്ചിരുന്നു.

English summary
A senior commander of banned outfit Lashkar-e-Taiba has termed Ajmal Kasab — the lone surviving gunman of 26/11 Mumbai attack — as hero and promised revenge for Kasab’s hanging
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X