കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ ടിപ്പുവിന്റെ പീരങ്കികള്‍ കണ്ടെടുത്തു

  • By Shabnam Aarif
Google Oneindia Malayalam News

ബാംഗ്ലൂര്‍: ടിപ്പു സുല്‍ത്താന്റെ കാലത്തുള്ള പീരങ്കികളും പീരങ്കിയുണ്ടകളും ബാംഗ്ലൂരില്‍ കണ്ടെടുത്തു. നമ്മ മെട്രോ തൊഴിലാളികള്‍ ഭൂമി കുഴിക്കുന്നതിനിടയില്‍ ബാംഗ്ലൂര്‍ വിക്ടോറിയ ആശുപത്രിക്കടുത്ത്‌ നിന്നും ആണ്‌ പീരങ്കി കണ്ടെടുത്തത്‌.

Cannon

രണ്ട്‌ സെറ്റ്‌ പീരങ്കികളും പീരങ്കിയുണ്ടകളും ആണ്‌ കണ്ടെടുത്തിരിക്കുന്നത്‌. ഒരു സെറ്റ്‌ വ്യാഴാഴ്‌ച രാവിലെയും, രണ്ടാമത്തെ സെറ്റ്‌ വൈകീട്ടോടെയും ആണ്‌ കണ്ടെടുത്തത്‌.

ഇവ ടിപ്പു സുല്‍ത്താന്റെ കാലത്തേതാണ്‌ എന്നാണ്‌ പ്രാഥമിക നിഗമനം. പീരങ്കികലുടെ നീളം 12 അടിയോളം വരും. അതുപോലെ പീരങ്കിയുണ്ടകള്‍ക്ക്‌ 10 കിലോ ഭാരവും ഉണ്ട്‌.

ഭൂമിയില്‍ നിന്നും 4 അടി താഴ്‌ചയില്‍ കുഴിച്ചിട്ടിരിക്കുന്ന നിലയിലാണ്‌ പീരങ്കിയും പീരങ്കിയുണ്ടകളും കണ്ടെത്തിയത്‌. ടിപ്പു സുല്‍ത്താന്റെ വേനല്‍കാല വസതിയില്‍ നിന്നും അടുത്ത പ്രദേശത്ത്‌ നിന്നും ആണ്‌ പീരങ്കികള്‍ കണ്ടെടുത്തിരിക്കുന്നത്‌.

English summary
Workers of Namma Metro on Thursday found a couple of iron cannons and cannon balls from underneath the soil during the construction near Victoria Hospital here. While a set of cannon and cannon ball was found in the morning, the second set was found in the evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X