Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ ഡിഎംആര്‍സി ഏറ്റെടുത്തേക്കും

Kochi-metro
ദില്ലി: കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തേക്കും. ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഷീലാ ദീക്ഷിത് ഇക്കാര്യം സൂചിപ്പിച്ചത്.

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകണമെന്നും എന്നാല്‍ ദില്ലി മെട്രോയുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കരുതെന്നുമുള്ള നിലപാടാണ് തനിക്കുള്ളതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഷീലാ ദീക്ഷിത് പറഞ്ഞു.ദില്ലിയ്ക്കും കേരളത്തിനും സ്വീകാര്യമായ തീരുമാനം ഉണ്ടാകും. ചര്‍ച്ച ഏറെ ആശാവഹമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

കൊച്ചി മെട്രോ ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്ന കാര്യം ഷീലാ ദീക്ഷിതിനെ ബോദ്ധ്യപ്പെടുത്തിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം ഡി.എം.ആര്‍.സിക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥുമായി നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഷീല ദീക്ഷിതുമായി നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ് എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+