കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സലിനായി കരുതിയ കയറില്‍ കസബിനെ തൂക്കിലേറ്റി

  • By Ajith Babu
Google Oneindia Malayalam News

Ajmal Kasab and Afzal Guru
പട്‌ന മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയത് അഫ്‌സല്‍ ഗുരുവിനായി തയാറക്കിവച്ച കയറിലാണെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനായി ബിഹാറിലെ ബുക്‌സര്‍ ജയിലിലെ അന്തേവാസികളാണു അഞ്ച് വര്‍ഷം മുന്‍പ് കൊലക്കയര്‍ നിര്‍മിച്ചത്. പ്രത്യേക ചണ നാരുകള്‍ ഉപയോഗിച്ചായിരുന്നു കയര്‍ നിര്‍മാണം. ഗുരുവിന്റെ ശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.

എന്നാല്‍, കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും പെട്ടെന്നു തന്നെ ശിക്ഷ നടപ്പാക്കണമെന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തതിനാല്‍ ഗുരുവിനായി തയാറാക്കിയ കയര്‍ ഉപയോഗിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ സൂക്ഷിച്ചിരുന്ന കയര്‍ യെര്‍വാദ ജയിലില്‍ എത്തിക്കുകയായിരുന്നു.

ഇവിടെ ആരാച്ചാര്‍ ഇല്ലാത്തതിനാല്‍ ജയില്‍ ജീവനക്കാര്‍ തന്നെയാണ് കസബിനെ തൂക്കിലേറ്റിയത്. ഈ ജോലിയ്ക്ക് പ്രതിഫലമായി 5000 രൂപ നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷാകാരണങ്ങളാല്‍ ജയില്‍ ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.് അവകാശികളെത്താത്തതിനാല്‍ യേര്‍വാദ ജയില്‍വളപ്പില്‍ തന്നെ കസബിന്റെ മൃതദേഹം സംസ്‌ക്കരിയ്ക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X