ദലൈലാമ വെള്ളിയാഴ്‌ച കേരളത്തില്‍

ഉച്ചയ്‌ക്ക് 12.45നുള്ള ജെറ്റ് എയര്‍വേസിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുക. ശിവഗിരിയില്‍ നടക്കുന്ന തീര്‍ത്ഥാടന വിളംബര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദലൈലാമ പ്രധാനമായും കേരളത്തിലേക്ക് വരുന്നത്. നാലു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമാണ്.
വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ശനിയാഴ്‌ച രാവിലെ ശിവഗിരി മഹാസമാധിയില്‍ എത്തും. പാദപൂജ ചെയ്‌ത് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. മഹാസമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം ശ്രീനാരായണഗുരു വിശ്രമിച്ചിരുന്ന വൈദികമഠം സന്ദര്‍ശിക്കും.
ശിവഗിരി സന്ദര്‍ശനം പൂര്‍ത്തിയായാല്‍ ദലൈലാമ കൊച്ചിയിലേക്കാണ് പോവുക. 27ന് അദ്ദേഹം തിരിച്ച് ടിബറ്റിലേക്ക് പോകും.












Click it and Unblock the Notifications