കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടനങ്ങള്‍ ശക്തമാകുന്നു

Google Oneindia Malayalam News

പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ സംസ്ഥാനത്തെല്ലായിടത്തും പ്രതിഷേധ റാലികളും പ്രചരണപരിപാടികളും ശക്തമാകുന്നു. ഇടതുപക്ഷ സംഘടനകളും വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളും സ്ത്രീസംഘടനകളും ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. സിപിഐ സംസ്ഥാന തലത്തില്‍ പ്രതിഷേധപരിപാടികള്‍ നടത്തി. മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാനത്തുടനീളം പ്രചരണപരിപാടികള്‍ തുടരുകയാണ്. കോണ്‍ഗ്രസും ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും മാത്രമാണ് പലസ്തീനില്‍ നടക്കുന്ന കൂട്ടക്കുരുതിക്കെതിരെ ഇതുവരെ പ്രതിഷേധവുമായി രംഗത്തെത്താത്തവര്‍.

Palastine

മുസ്ലീം സമുദായസംഘടനകള്‍ ഒന്നടങ്കം പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ജമാഅത്തം ഇസ്ലാമി വനിതാവിഭാഗവും വിദ്യാര്‍ത്ഥിനി വിഭാഗവും കോഴിക്കോട്ട് വന്‍പ്രകടനമാണ് നടത്തിയത്. പലസ്തീന്‍ ഉമ്മമാരുടെ മനോധൈര്യവും ത്യാഗസന്നദ്ധതയും ലോക സ്വാതന്ത്യ പ്രസ്ഥാനങ്ങള്‍ക്കും പോരാളികള്‍ക്കും മാതൃകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം പ്രസിഡന്റ് കെ എന്‍ സുലൈഖ പറഞ്ഞു.

ഗാസ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (ജി ഐ ഒ) ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഹിറാ സെന്ററില്‍ നിന്നാരംഭിച്ച് മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ച റാലിക്ക് ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് എം കെ സുഹൈല, സംസ്ഥാന സെക്രട്ടറി പി റുക്‌സാന പറഞ്ഞു. സംസ്ഥാന സമിതിയംഗം എ കെ ഫാസില, ജില്ലാ പ്രസിഡന്റ് സംറ അബ്ദുറസാഖ് എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് ലീഗ് നടത്തിയ റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് ആരംഭിച്ച പ്രകടനം മുതലക്കുളത്ത് സമാപിച്ചു. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്തു.

English summary
Various organizations in Kerala holds protest against Israel's brutal attack towards Palestine innocents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X