മദര്‍ നഴ്‌സുകളുടെ ദുരിതം തുടരുന്നു

അതിനിടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ മാനെജ്‌മെന്റുമായി ചര്‍ച്ച നടത്തിയ ശേഷം, പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്നു മാനെജ്‌മെന്റ് നിലപാടെടുത്തതായി അറിയിച്ചിരുന്നു.
സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നായിരുന്നു യുഎന്‍എയുടെ പ്രതികരണം. ഡോക്റ്റര്‍മാരോ പിജി വിദ്യാര്‍ഥികളോ സമര പ്രഖ്യാപനം നടത്തുമ്പോള്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരത്തിനൊരുങ്ങുന്ന സര്‍ക്കാര്‍, നഴ്‌സുമാരുടെ കാര്യത്തില്‍ ഈ നിലപാടെടുക്കുന്നില്ല.
സമരം ശക്തമായി തുടരുമെന്നും യുഎന്‍എ. സംസ്ഥാന വ്യാപക സമരത്തിന് 25ന് എല്ലാ മാനെജ്‌മെന്റുകള്‍ക്കും നോട്ടീസ് നല്‍കാന്‍ യുഎന്‍എ തീരുമാനിച്ചിട്ടുണ്ട്. മദര്‍ ആശുപത്രിയില്‍ നടത്തുന്ന സമരം 80ാം ദിവസത്തിലേക്കു കടക്കുകയാണ്.












Click it and Unblock the Notifications