കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപള്ളിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

  • By Shabnam Aarif
Google Oneindia Malayalam News

Vellapally Nateshan
തൃശൂര്‍: അനധികൃത സ്വത്ത്‌ സമ്പാദനത്തിന്റെ പേരില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‌ എതിരെ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ ഉത്തരവായി. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്‌.

നാല്‌ മാസത്തിനകം ഇക്കാര്യത്തില്‍ അന്വേഷണ പൂര്‍ത്തിയാക്കണം എന്നാണ്‌ ഉത്തരാവായിരിക്കുന്നത്‌. വിജിലന്‍സ്‌ സെന്‍ട്രല്‍ റേഞ്ച്‌ എസ്‌പിക്കാണ്‌ അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്‌.

ജെഎസ്‌എസ്‌ അരൂര്‍ മണ്ഡലം സെക്രട്ടറി സിപി ബാബുവാണ്‌ വെള്ളാപള്ളി നടേശന്‌ എതിരെ പരാതി നല്‍കിയിരിക്കുന്നത്‌. ഈ പരാതി പരിഗണിച്ച്‌ ജസ്റ്റിസ്‌ വി ഭാസ്‌കരന്‍ ആണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്‌.

രാജ്യത്ത്‌ ആദ്യമായല്ല ഒരാള്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടക്കുന്നത്‌ എന്നും, കോടതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാവുകയേയുള്ളൂ എന്നും ആണ്‌ അന്വേഷണ ഉത്തരവിനെ കുറിച്ച്‌ വെള്ളാപള്ളി പ്രതികരിച്ചത്‌.

അതുപോലെ വിജിലന്‍സ്‌ കേസില്‍ പുതുമയൊന്നും ഇല്ലെന്നും വ്യക്തിവിദ്വേഷവും രാഷ്ട്രീയ വിരോധവും കൊണ്ടാണ്‌ ഇത്തരം ഒരു പരാതി നല്‍കിയത്‌ എന്നും അദ്ദേഹം ആരോപിച്ചു.

English summary
The Thrissur Vigilance Court has ordered a vigilance probe aganinst SNDP General Secretary, Vellapalli Nadeshan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X