കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍: ഗാസ ശാന്തമാകുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Gaza
ഗാസ: ഒരാഴ്‌ചയോളം നീണ്ടു നിന്ന വ്യോമാക്രമണങ്ങള്‍ക്ക്‌ ഒടുവില്‍ ഗാസ സാധാരനിലയിലേക്ക്‌ തിരിച്ച്‌ വന്നുകൊണ്ടിരിക്കുന്നു. ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ അംഗീകിച്ചതോടെയാണ്‌ ഗാസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരുന്ന മനുഷ്യക്കുരുതിക്ക്‌ അവസാനമായിരിക്കുന്നത്‌.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഈജിപ്‌ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്‌ക്ക്‌ ഒടുവില്‍ ആണ്‌ വെടിനിര്‍ത്തലിന്‌ ധാരണയായത്‌. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇരു വിഭാഗവും പാലിക്കണം എന്ന്‌ ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

വെടിനിര്‍ത്തലിലേക്ക്‌ നയിച്ച സമാധാന ചര്‍ച്ചയ്‌ക്കും, കരാറിനും മുന്‍കയ്യെടുത്ത ഈജിപ്‌ത്‌ പ്രസിഡന്റ്‌ മുര്‍സി ഉള്‍പ്പെടെയുള്ളവരെ യുഎന്‍ രക്ഷാസമതി അഭിനന്ദനം അറിയിച്ചു. അതുപോലെ ഇരു കക്ഷികളും കരാറിലെ വ്യവസ്ഥകള്‍ പാലിക്കണം എന്ന്‌ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കിമൂണ്‍ ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ട വാര്‍ത്ത നിലവില്‍ വന്നതോടെ ദിവസങ്ങളോളം പേടിച്ച്‌ വീടിന്‌ പുറത്തിറങ്ങാതിരുന്ന ജനങ്ങള്‍ നിരത്തിലിറങ്ങി തുടങ്ങി. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായ ഉടനെ ഹമാസിന്‌ ജയ്‌ വിളിച്ചുകൊണ്ട്‌ ആയിരക്കണക്കിന്‌ ആളുകളാണ്‌ ബൈക്കുകളിലും, കാരുകളിലും പതാകയേന്തി നിരത്തിലിറങ്ങിയത്‌.

English summary
Eight days of fighting between Hamas and Israel ended on Wednesday evening with the announcement that a ceasefire had been reached and came into effect at 21:00 local time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X