Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ ശ്രീധരനെ എംഡിയാക്കണമെന്ന്‌ കമല്‍നാഥ്‌

E Sreedharan
ദില്ലി: ഇ ശ്രീധരനെ കൊച്ചി മെട്രോയുടെ മാനേജിങ്‌ ഡയരക്ടര്‍ ആക്കണം എന്ന്‌ ആവശ്യം. കേന്ദ്രമന്ത്രി കമല്‍നാഥാണ്‌ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ ചര്‍ച്ചയിലാണ്‌ കമല്‍നാഥ്‌ ഇങ്ങനെ ആവശ്യപ്പെട്ടത്‌.

കേന്ദ്രമന്ത്രിയുടെ ആവശ്യം പരിഗണിച്ച്‌ ഉമ്മന്‍ ചാണ്ടി ഇ ശ്രീധരനുമായി ഇക്കാര്യം സംബന്ധിച്ച്‌ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ റയിലിന്റെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സി ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും കമല്‍നാഥും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ പദ്ധതിയില്‍ ഡിഎംആര്‍സിക്ക്‌ പൂര്‍ണ ചുമതലയില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌.

അതേസമയം പദ്ധതിക്കാവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഡിഎംആര്‍സിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായവും എന്നും തീരുമാനമായിരുന്നു.

കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണത്തിന്‌ നേതൃത്വ നല്‍കുന്നത്‌ ആരെന്ന്‌ തീരുമാനിക്കാന്‍ ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്താനും തീരുമാനമായിരുന്നു.

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയെയും, ഇ ശ്രീധരനെയും അകറ്റി നിര്‍ത്താന്‍ ഉന്നതതലത്തില്‍ തന്നെ ഗൂഢാലോചന നടന്നതായി പ്രതിപക്ഷം ഉള്‍പ്പെടെ പരക്കെ ആരോപണം ഉയര്‍ത്തിയിരുന്നു.

ഇക്കാര്യം സംബന്ധിച്ച്‌ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തുമായും ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+