കസബിനെ തൂക്കിക്കൊന്നത് ഭഗത്സിങിനെപ്പോലെ

എന്നാല്‍ സ്വതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതു പോലെ വളരെ രഹസ്യമായിട്ടാണു കസബിനെ തൂക്കിക്കൊന്നതെന്നു രാംദേവ്. ഇതു കസബിനു നായക പരിവേഷം നല്‍കി. ജനങ്ങളുടെ വിശ്വാസം നേടാന്‍ വേണ്ടിയാണു സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു
കസബിനെപ്പോലൊരു കുറ്റവാളിയെ ജനമധ്യത്തില്‍ വേണമായിരുന്നു തൂക്കിക്കൊല്ലേണ്ടത്.
രാംദേവിന്റെ പരാമര്‍ശത്തിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. രണ്ടു വ്യക്തികളെ സൂക്ഷിച്ചു വേണം താരതമ്യം ചെയ്യണമെന്നു ബി ജെപി വക്താവ് മുക്താര്‍ അബാസ് നഖ് വി പറഞ്ഞു. ഇത്തരം താരതമ്യങ്ങള്‍ നല്ലതല്ലെന്നും ്അദ്ദേഹം ചൂണ്ടിക്കാട്ടി.
കസബിനെ ജനമധ്യത്തില്‍ വധിയ്ക്കണമായിരുന്നുവെന്ന് പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെയും അഭിപ്രായപ്പെട്ടിരുന്നു. നാല് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അജ്മല്‍ കസബിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് അഞ്ച് നാള്‍ മുമ്പെ നടപ്പാക്കിയ വധശിക്ഷ പാകിസ്താനുള്ള ഇന്ത്യയുടെ സന്ദേശമായാണ് വിലയിരുത്തപ്പെട്ടത്.












Click it and Unblock the Notifications