കെപിസിസി പുനസംഘടന:സാധ്യതാപട്ടിക റെഡി

ഈ ചര്‍ച്ചയ്‌ക്ക് ശേഷം ആണ് പുനസംഘടിപ്പിക്കാനുള്ള സാധ്യത പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 14 ഡിസിസികളില്‍ 7 എണ്ണം എ ഗ്രൂപ്പിനും 7 എണ്ണം ഐ ഗ്രൂപ്പിനും നല്‍കാന്‍ ധാരണയായി.
അതുപോലെ പുനസംഘടനയില്‍ കെപിസിസിക്ക് രണ്ട് വൈസ് പ്രസിഡന്റ്‌മാര്‍ ഉണ്ടാകും എന്നാണ് സൂചനകള്‍. തമ്പാനൂര്‍ രവി, എംഎം ഹസ്സന്‍, വിഎസ് വിജയരാഘവന്‍ എന്നിവരുടെ പേരുകളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
22 ജനറല്‍ സെക്രട്ടറിമാരും 30 സെക്രട്ടറിമാരും കെപിസിസി പുനസംഘടനയില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐ ഗ്രൂപ്പില്‍ നിന്നുള്ള കെ സുരേന്ദ്രന്റെ പേരാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കെ മോഹന്‍കുമാര്‍ (തിരുവനന്തപുരം), വിജെ പൗലോസ് (എറണാകുളം), യു രാജീവന്‍ (കോഴിക്കോട്), ഷാനവാസ് ഖാന്‍ (കൊല്ലം), ടോമി കല്ലാനി (കോട്ടയം), കെഎല്‍ പൗലോസ് (വയനാട്), റോയ് കെ പൗലോസ് (ഇടുക്കി), മോഹന്‍രാജ് (പത്തനംതിട്ട), വി ബലറാം (തൃശൂര്‍), നീലകണ്‌ഠന്‍ (കാസര്‍കോട്) എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കെപിസിസി പുനസംഘടനാ സാധ്യതാ പട്ടിക തയ്യാറായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്‌ച നടക്കാനാണ് സാധ്യത.












Click it and Unblock the Notifications