വ്യാപാരിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഉള്ള കാരില്‍ വന്ന അജ്ഞാത സംഘമാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. എംഎച്ച്‌ഡി 1 6428 എന്ന നമ്പറിലുള്ള ഇന്നോവ കാറിലാണ് സംഘം വന്നത് എന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഈ കാറിനായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തേക്കാണ് കാര്‍ പോയത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇഖ്‌ബാല്‍ കുഴല്‍പ്പണ കേസില്‍ പ്രതിയാണ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടു തന്നെ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.
തന്റെ ജീവന് ഭീഷണിയുള്ളതായി ഇഖ്‌ബാല്‍ മുമ്പ് പല തവണ പൊലീസില്‍ പരാതി പെട്ടിരുന്നു എന്ന് സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടും ഉണ്ട്.


Click it and Unblock the Notifications