കുടുംബശ്രീക്ക് മാത്രം ഫണ്ട്: ജയ്‌റാം രമേഷ്

ജനശ്രീ, തന്റെ ഭാര്യ ജയശ്രീ എന്നിവരെയൊക്കെ തനിക്ക് ഇഷ്ടമാണ്. എന്നാല്‍ അവര്‍ക്ക് ഗ്രാമവികസനമന്ത്രാലയത്തിന്റെ ഫണ്ട് കിട്ടില്ല. കുടുംബശ്രീ രാജ്യത്തിനുതന്നെ മാതൃകയാണ്. പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിഹാറില്‍ പദ്ധതി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടു.
പുരുഷ സ്വയംസഹായ സംഘങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ കഴിയില്ല. ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നും ജയ്‌റാം രമേഷ് വ്യക്തമാക്കി. കുടുംബശ്രീയ്ക്ക് ബദലായി രൂപീകരിച്ച ജനശ്രീയ്ക്ക് കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ ശ്രമം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ജയറാം രമേശിന്റെ നിലപാട്.












Click it and Unblock the Notifications