കായികമേളയുടെ മെഡലില്‍ ലീഗ് നേതാവിന്റെ പേര്
വയനാട് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വിജയികളായ കുട്ടികള്‍ക്ക് നല്‍കുന്ന മെഡല്‍ സ്‌പോണ്‍സര്‍ ചെയ്ത മുസ്ലീംലീഗ് നേതാവ് മെഡലുകളില്‍ തന്റെ പേരുകൂടി മുദ്രണം ചെയ്തു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലീം ലീഗ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി എ ആലിഹാജിയുടെ പേര് മെഡലുകളില്‍ സ്റ്റിക്കറാക്കി പതിച്ചിരിക്കുകയാണ്. കായികമേളയിലെല വിജയികല്‍ക്ക് നല്‍കുന്ന മെഡലില്‍ ലീഗ് നേതാവിന്റെ പേര് പതിച്ചതിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാതെ കുഴഞ്ഞുകയാണ് ജില്ലാ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍.
കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് ലഭിച്ച മെഡലുകളിലെല്ലാം ലീഗ് നേതാവിന്റെ പേര് പതിച്ചത് സംഘാടകര്‍ ശ്രദ്ധിച്ചില്ലെന്നായിരുന്നു പിന്നീടുണ്ടായ വിശദീകരണം. വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നത് മുസ്ലീം ലീഗായതിനാല്‍ നേതാവിന്റെ ലീലാവിലാസങ്ങളെ ചോദ്യം ചെയ്യാന്‍ വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ക്കും ഭയമാണ്.
ഒഴിഞ്ഞുകിടക്കുന്ന മതിലുകളില്‍ തന്റെ പേര് എഴുതിച്ച് സംതൃപ്തിയടയുന്നത് ഈ നേതാവിന്റെ പതിവാണത്രെ. സ്വന്തം പേര് അച്ചടിച്ചുകാണാനുള്ള ആര്‍ത്തിമൂലം സ്‌കൂള്‍ കുട്ടികള്‍ക്കു നല്‍കുന്ന മെഡലുകളെപ്പോലും വെറുതെവിടാന്‍ ഇദ്ദേഹം തയ്യാറായില്ല. സ്‌കൂള്‍ മേളയുടെ സംഘാടക സമിതിയില്‍ കയറിപ്പറ്റിയ നേതാവ് മെഡലുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും സ്വന്തം നിലയില്‍ സ്റ്റിക്കറുകള്‍ അച്ചടിച്ച് മെഡലുകളിലെല്ലാം തന്റെ പേര് പതിപ്പിക്കുകയുമായിരുന്നുവത്രേ.












Click it and Unblock the Notifications