കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍ ലംഘിച്ച്‌ ഇസ്രായേല്‍ വെടിവെച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Gaza Ceasefire
ഗാസ: ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ 48 മണിക്കൂര്‍ കഴിയും മുമ്പ്‌ ഇസ്രായേല്‍ വെടിവെപ്പില്‍ ഒരു പലസ്‌തീന്‍കാരന്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 10 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഹമാസിന്റെ പതാക ഇസ്രായേല്‍, ഗാസ അതിര്‍ത്തിയില്‍ നാട്ടാന്‍ ശ്രമിച്ചപ്പോഴാണ്‌ ഇസ്രായേല്‍ സേന വെടിവെച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌. അന്‍വര്‍ ഖുദൈയ്‌ എന്നയാളാണ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌.

ഖാന്‍ യൂനിസിലാണ്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്‌ ശേഷം ഇസ്രായേല്‍ ആക്രമണം നടത്തിയിരിക്കുന്നത്‌. ഇസ്രായേലിന്റെയും പലസ്‌തീന്റെയും അധീനതയില്‍ പെടാത്ത ബഫര്‍ സോണ്‍ പ്രദേശമാണിത്‌.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ ഹിലരി ക്ലിന്റണ്‍, ഈജിപ്‌ത്‌ പ്രസിഡന്റ്‌ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലേക്ക്‌ നയിച്ച മധ്യസ്ഥ ചര്‍ച്ച.

ഒരാഴ്‌ചയിലേറെ നീണ്ട വ്യോമാക്രമണമാണ്‌ ഇസ്രായേല്‍ ഗാസയ്‌ക്ക്‌ നേരെ അഴിച്ചു വിട്ടിരുന്നത്‌. ആകെ 163 പലസ്‌തീനികളും 6 ഇസ്രായേലികളും ആണ്‌ ഈ ഒരാഴ്‌ചക്കുള്ളില്‍ കൊല്ലപ്പെട്ടത്‌.

വെടിനിര്‍ത്തല്‍ കരാര്‍ ഇരു കക്ഷികളില്‍ ഒരാള്‍ ലംഘിച്ചാല്‍ മറുപക്ഷവും ആക്രമണം തുടങ്ങും എന്ന്‌ കരാറിലുണ്ട്‌. ഇരുവരോടും കരാറിലെ നിബന്ധനകള്‍ പാലിക്കണം എന്ന്‌ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു എന്നും, കരാറിന്‌ മധ്യസ്ഥം വഹിച്ച ഈജിപ്‌തും, യുഎന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കണം എന്ന്‌ ഹമാസ്‌ അവശ്യപ്പെട്ടിരിക്കുകയാണ്‌.

English summary
Israeli troops fired on Gazans surging toward Israel's border fence Friday, killing one person but leaving intact the fragile two-day-old cease-fire between Hamas and the Jewish state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X