Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്ത വായിക്കുന്നതിനിടെ ലൈവായി രാജി!!

Cindy Michaels and Tony Consiglio announcing their resignation
വാഷിംഗ്ടണ്‍: ചാനല്‍ അവതാരകര്‍ രാജിവയ്ക്കുന്നതും മറ്റു ചാനലുകളിലേക്കും കുടിയേറുന്നതും ലോകത്തെവിടെയും സാധാരണയാണ്. ഒരു ചാനലില്‍ നിന്നും മുങ്ങുന്ന മാധ്യമപ്രവര്‍ത്തകന്‍ മറ്റൊരു ചാനലില്‍ കയറിക്കൂടി വാര്‍ത്ത വായിക്കുമ്പോഴേ നാട്ടുകാര്‍ സംഭവമറിയൂ.

എന്നാല്‍ ചാനലുകാരെയും അമേരിക്കക്കാരെയും ഒരു പോലെ ഞെട്ടിച്ചു കൊണ്ടാണ് എബിസി ചാനലിലെ രണ്ട് ജേണലിസ്റ്റുകള്‍ കഴിഞ്ഞ ദിവസം രാജിവെച്ചൊഴിഞ്ഞത്. മെയ്ന്‍ സംസ്ഥാനത്തെ എബിസി ന്യൂസിന്റെ സഹോദരസ്ഥാപനമായ ഡബ്ല്യൂ 7 ചാനലിലെ രണ്ടു വാര്‍ത്താ അവതാരകരാണ് രാജിക്കാര്യത്തില്‍ പുതിയ വഴിതേടിയത്. പതിവു പോലെ വാര്‍ത്താവായനയ്ക്ക് കയറിയ രണ്ടുപേരും വാര്‍ത്തയ്‌ക്കൊടുവില്‍ ഒരു ബ്രേക്കിങ് ന്യൂസ് പോലെ തങ്ങളുടെ രാജി ലൈവായി പ്രഖ്യാപിയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം ആറു മണിയുടെ വാര്‍ത്താ അവതാരകരായി എത്തിയ സിന്‍ഡി മൈക്കിള്‍സും ടോണി കണ്‍സിഗ്ലിയോയുമാണ് ഈ മാധ്യമപ്രവര്‍ത്തകര്‍.

മാനേജ്‌മെന്റിനോടുള്ള കലിപ്പ് തീര്‍ക്കുകയായിരുന്നു ഈ വ്യത്യസ്തമായി രാജിയിലൂടെ ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു. വാര്‍ത്തയ്‌ക്കൊടുവില്‍ ഇരുവരും രാജി വയ്ക്കുകയാമെന്ന് പ്രഖ്യാപിച്ചെങ്കിലും വ്യക്തമായ കാരണങ്ങളൊന്നും വെളിപ്പെടുത്താന്‍ തയാറായില്ല.

'വാര്‍ത്തകള്‍ ഇനിയും ആസ്വദിക്കൂ, തത്കാലം ഞങ്ങള്‍ ചാനലിനോടു വിടപറയുകയാണ്. നിങ്ങളുടെ ചുറ്റവട്ടത്തൊക്കെ ഞങ്ങള്‍ ഇനിയും കാണും' ഇങ്ങനെയായിരുന്നു സിന്‍ഡിയും ടോണിയും ചേര്‍ന്ന് പൊട്ടിച്ച് ബ്രേക്കിങ് ന്യൂസ്. ഇവരില്‍ നിന്നു ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതായി മാനേജ്‌മെന്റ് പ്രതികരിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണമൊന്നും നല്‍കാന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തയാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+