ഇപ്പോ കെട്ടിയാല്‍ ഏഴു ജന്മത്തിലും ഒന്നിയ്ക്കാം!!
ദില്ലി: മൂന്നു ദിവസമായി ദില്ലിയില്‍ കല്യാണമേളമാണ്. ഞായറാഴ്ച മാത്രം പതിനായിരത്തോളം വിവാഹങ്ങളാണ് നഗരത്തില്‍ നടക്കുക. നവംബര്‍ 27ന് വിവാഹിതരാകുന്നവരുടെ എണ്ണം അറുപതിനായിരം കടക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ചയാണു വിവാഹങ്ങളുടെ മാരത്തണ്‍ ആരംഭിച്ചത്. തിരക്കുക്കൂട്ടിയുള്ള വിവാഹത്തിന് പിന്നിലുള്ളത് മറ്റുചില വിശ്വാസങ്ങളാണ്.

വ്യാഴവും ചന്ദ്രനും അടുത്ത വരുന്ന ദിവസമായതിനാല്‍ ഈ ദിവസങ്ങളില്‍ വിവാഹം കഴിച്ചാല്‍ അടുത്ത ഏഴു ജന്മത്തിലും ഇവര്‍ ദമ്പതിമാരായി തുടരാമെന്നാണ് വിശ്വാസം. വിവാഹിതരായി ഒരു വര്‍ഷത്തിനുള്ളില്‍ കുഞ്ഞുണ്ടാവുമെന്ന സൗഭാഗ്യവും ഇവരെ തേടിയെത്തുമെന്ന് പുരോഹിതര്‍ പറയുന്നു.
കൂട്ടക്കല്യാണത്തിന് വഴിയൊരുങ്ങിയതോടെ ഹാളുകള്‍ ലഭിയ്ക്കാതെ വലയുകയാണ് വിവാഹനടത്തിപ്പുകാര്‍. ദില്ലിയിലെ എല്ലാ ഹാളുകളും നേരത്തേ ബുക്ക് ചെയ്തിരുന്നു.
വിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്ന പുരോഹിതന്മാര്‍ക്കും വമ്പന്‍ ഡിമാന്റാണ്. ഹരിദ്വാര്‍, ഋഷികേശ്, ബനാറസ് എന്നിവിടങ്ങളില്‍ നിന്നുമാണു പൂജാരിമാരെ എത്തിച്ചത്. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദില്ലിയില്‍ നവംബറില്‍ നടക്കുന്ന കല്യാണമേളം ഒരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം ഒരു ലക്ഷത്തോളം വിവാഹങ്ങള്‍ ദില്ലിയില്‍ നടക്കുകയെന്ന് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications