Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശ്: തുണിമില്ലില്‍ തീപ്പിടുത്തം, 124 മരണം

Bangladesh Fire
ബംഗ്ലാദേശില്‍ തുണിഫാക്ടറിക്ക് തീപ്പിടിച്ച് 124 പേര്‍ കൊല്ലപ്പെട്ടു. തസ്രീന്‍ ഫാഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഏഴുനില കെട്ടിടമാണ് അഗ്നിക്കിരയായത്. ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ തീപിടുത്തം ഇതുവരെയും പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല. അപകടം നടക്കുമ്പോള്‍ 2000ഓളം പേര്‍ കമ്പനിക്കുള്ളില്‍ ജോലിക്കുണ്ടായിരുന്നതായി ചില പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താഴെ നിലയില്‍ തീ കത്തിപടരാന്‍ തുടങ്ങിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ നൂറിലധികം മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ടെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് മഹബൂബ് അസോസിയേറ്റഡ് പ്രസ് വാര്‍ത്താഏജന്‍സിയെ അറിയിച്ചു. ആളിപ്പടരുന്ന തീയില്‍ നിന്നു രക്ഷപ്പെടാന്‍ താഴേക്ക് എടുത്തു ചാടിയ 12ഓളം പേരെ ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും മരണത്തിന് കീഴടങ്ങിയതായി പോലിസ് സ്ഥിരീകരിച്ചു.

കെട്ടിടത്തിനു ചുറ്റും തടിച്ചുകൂടിയ ജനങ്ങളും ബന്ധുക്കളെയും നിയന്ത്രിക്കാന്‍ പോലിസിന് ഏറെ പണിപ്പെടേണ്ടി വന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെയും അതിര്‍ത്തി രക്ഷാസേനയുടെയും സഹായം തേടിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ബംഗ്ലാദേശില്‍ ഏകദേശം നാലായിരത്തോളം തുണിമില്ലുകളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും വേണ്ടത്ര സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരത്തിലുള്ള അപകടങ്ങള്‍ രാജ്യത്ത് സാധാരണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+