കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാം ജത്മലാനിയ്ക്ക് സസ്പെന്‍ഷന്‍

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന നേതാവും രാജ്യ സഭാംഗവുമായ രാംജത് മലാനിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമികാഗത്വവും റദ്ദാക്കി.

Ram Jethmalani

ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ രാജി, സിബിഐ ഡയറക്ടര്‍ നിയമനം എന്നീ വിഷയങ്ങളില്‍ ആവര്‍ത്തിച്ചു പാര്‍ട്ടി നിലപാടിനു വിരുദ്ധ സമീപനം സ്വീകരിച്ച സാഹചര്യത്തിലാണു നടപടി.

തനിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി നേതൃത്വത്തിന് ധൈര്യമില്ലെന്ന് ജലത്മലാനിയുടെ പ്രസ്താവനയാണ് പെടുന്നനെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതാണെന്നും നേതൃത്വം വിലയിരുത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജത് മലാനിയെ പുറത്താക്കുന്ന കാര്യവും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കും.

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായ ജത് മലാനി വാജ്‌പേയി മന്ത്രിസഭയില്‍ നിയമവകുപ്പു കൈകാര്യം ചെയ്തിരുന്നു. ഗഡ്കരി വിഷയത്തില്‍ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അഴിമതിയില്‍ കളങ്കിത പ്രതിച്ഛായയുള്ള ഗഡ്കരി അധ്യക്ഷ സ്ഥാനത്തു തുടരുന്നതു പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിഷേധങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ എന്നിവരും അദ്ദേഹത്തെ അനുകൂലിച്ചു രംഗത്തു വന്നു. വിഷയത്തില്‍ ജത് മലാനിയുടെ മകന്‍ മഹേഷ് ബിജെപി ദേശീയ എക്‌സിക്യുട്ടിവില്‍ നിന്നു രാജി വയ്ക്കുകയും ചെയ്തതോടെ പ്രശ്‌നം ദേശീയതലത്തില്‍ പാര്‍ട്ടിക്കു വലിയ ക്ഷീണമായി.

ഗഡ്കരിവിഷയത്തിലെ എതിര്‍പ്പിനു പിന്നാലെ സിബിഐ ഡയറക്റ്റര്‍ നിയമനത്തിലും അദ്ദേഹം രംഗത്തു വന്നതോടെയാണു നടപടിക്കു വഴി തുറന്നത്.

സിബിഐ ഡയറക്ടറായി രഞ്ജിത്സിങ്ങിനെ നിയമിച്ചത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് സുഷമ സ്വരാജും രാജ്യസഭാഭപ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റ്‌ലിയും പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍, ഇതിനെ ജത് മലാനി ചോദ്യംചെയ്തു. ഗയശ്വന്ത്‌സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരും ഗഡ്കരിക്കെതിരെ പരസ്യമായി രംഗത്തുണ്ട്. ഇവര്‍ക്കുള്ള സന്ദേശം കൂടിയാണ് ജത് മലാനിയുടെ സസ്‌പെന്‍ഷന്‍.

English summary
Reacting to Ram Jethmalani's constant diatribe against party chief Nitin Gadkari, the BJP on Sunday suspended the eminent lawyer from its membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X