മലപ്പുറം സ്വദേശി ലിംകാ റെക്കോര്‍ഡ് ബുക്കിലേക്ക്
മലപ്പുറം സ്വദേശിയായ അമ്പത്തൊന്നുകാരന് മനു കള്ളിക്കാട് ബോളിവുഡ് താരം കരീനാ കപൂറിന്റെ മനം കവര്‍ന്നു. കരീനാ കപൂറിന്റെ വിവിധ ചിത്രങ്ങള്‍ ഉപയോഗിച്ച് കൊളാഷ് പോര്‍ട്രെയിറ്റ് നിര്‍മ്മിച്ചാണ് മനു കരീനയുടെ മനസ്സിലിടം നേടിയത്. ലിംകയുടെ പരസ്യവാചകമായ'പ്യാസ്് ബഢാവോ'യില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് മനു ചിത്രം നിര്‍മ്മിച്ചത്. 10944 സ്ക്വയര്‍ സെന്റിമീറ്റര്‍ വലിപ്പമുള്ള ചിത്രം മനു ഡല്‍ഹിയില്‍ വെച്ച് കരീന കപൂറിനു നല്കി. വിവിധ പത്രങ്ങളില്‍ നിന്നും മാസികകളില്‍ നിന്നും ശേഖരിച്ച കരീനയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മനു കൊളാഷ് നിര്‍മ്മിച്ചത്. പെയിന്റോ ബ്രഷോ ഉപയോഗിക്കാതെ തികച്ചും നൂതനമായ രീതിയിലായിരുന്നു നിര്‍മ്മാണം.

നിലവില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനമുള്ള മനു സ്വന്തം റെക്കോര്‍ഡ് തന്നെയാണ് തിരുത്തിയത്. പോപ്പ് സംഗീതരാജാവ് മൈക്കിള്‍ ജാക്സന്റെ 75 100 സെന്റീമീറ്റര്‍ വലിപ്പമുള്ള കൊളാഷ് നിര്‍മ്മിച്ചാണ് മനു നേരത്തെ ലിംക റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. കരീന കപൂറിന്റെ കൊളാഷ് പോര്‍ട്രയിറ്റ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 25-ാം എഡിഷനായ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് 2014ല്‍ സ്ഥാനം നേടും.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ 25-ാം എഡിഷനില്‍ തന്റെ കൊളാഷ് പോര്‍ട്രയിറ്റ് സ്ഥാനം നേടിയതില്‍ ഏറെ സന്തോഷമാണെന്ന് മനു കള്ളിക്കാട് പറഞ്ഞു. ഈ റെക്കോര്‍ഡിനു പ്രചോദനമായത് കരീനകപൂറാണ്. വെല്ലുവിളികള്‍ ഏറ്റെടുത്ത്, ഏറ്റവും മികച്ചത് ലക്ഷ്യമിടുന്ന കരീനയുടെ ജീവിത വീക്ഷണമാണ് സ്വന്തം റെക്കോര്‍ഡ് തിരുത്താന്‍ തനിക്ക് പ്രചോദനമായത്. ഈ ചിത്രം കരീനയ്ക്ക് നല്കാന് അവസരം ഒരുക്കി തന്നതില്‍ തനിക്ക് ലിംകയോട് നന്ദിയുണ്ടെന്നും മനു കൂട്ടിച്ചേര്‍ത്തു. ഉന്നത വ്യക്തികളുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ലേഖനങ്ങളും വര്‍ഷങ്ങളായി സമാഹരിക്കുന്ന മനു ഇവ ഉപയോഗിച്ചാണ് കൊളാഷ് നിര്‍മ്മിക്കുന്നത്. കത്രിക ഉപയോഗിക്കാതെയാണ് മനു കൊളാഷ് പോര്‍ട്രയിറ്റുകള്‍ നിര്‍മ്മിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications