കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോണെടുക്കാന്‍ ഇനി ഒരൊറ്റ തിരിച്ചറിയല്‍ രേഖ

  • By Shabnam Aarif
Google Oneindia Malayalam News

RBI
ബാങ്കുകളില്‍ പുതിയ അക്കൗണ്ട്‌ തുടങ്ങാനും, വായ്‌പ ലഭിക്കാനു എല്ലാം ഒന്നിലേറെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കേണ്ട ഗതികേടില്‍ നിന്നും നമ്മള്‍ മോചിതരാകുന്ന കാലം വരുന്നു. റിസര്‍വ്‌ ബാങ്ക്‌ നോ-യുവര്‍-കസ്‌റ്റമര്‍ നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു.

നോ-യുവര്‍-കസ്‌റ്റമര്‍ നിയമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്‌. വിവിധ തിരിച്ചറിയല്‍ രേഖകള്‍ക്ക്‌ പകരം ആധാര്‍ കാര്‍ഡ്‌ മാത്രം സമര്‍പ്പാച്ചാല്‍ മതി എന്ന്‌ നിയമം നിലവില്‍ കൊണ്ടു വരാന്‍ പോവുകയാണ്‌ ആര്‍ബിഐ.

ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ എച്ച്‌ആര്‍ ഖാന്‍ ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. നിലവില്‍ ബാങ്കുകളില്‍ പുതിയ അക്കൗണ്ട്‌ തുടങ്ങാനായാലും ലോണ്‍ പാസായി കിട്ടാനായാലും ഉപഭോക്താവിന്‌ നിരവധി തിരിച്ചറിയല്‍ രേഖകള്‍ ഹാചരാക്കേണ്ടതുണ്ട്‌.

ആധാര്‍ കാര്‍ഡ്‌ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്‌, ഇതില്‍ ഏതെങ്കിലും ഒന്ന്‌ തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിച്ചാല്‍ മതി എന്നാവും ആര്‍ബിഐയുടെ നോ-യുവര്‍-കസ്‌റ്റമര്‍ നിയമം. ഒരാഴ്‌ചക്കുള്ളില്‍ ഈ പുതിയ നിയമം നിലവില്‍ വരും എന്നാണ്‌ റിപ്പോര്‍ട്ട്‌.

English summary
The Reserve Bank of India (RBI) will soon come up with guidelines to simplify know-your-customer (KYC) norms and to make Aadhaar the proof for address and identification.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X