കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെണിയില്‍ വീഴാന്‍ മാത്രം കടുവകള്‍ മണ്ടന്മാരല്ല!

  • By Ajith Babu
Google Oneindia Malayalam News

Tiger
മുത്തങ്ങ: നാടിനെ വിറപ്പിയ്ക്കുന്ന കടുവയെ പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ തുടരുന്നു. വേട്ടക്കാര്‍ കാട്ടിലേക്ക് കയറിയതോടെ വിരുതന്‍ കടുവ ഒളിവില്‍പ്പോയിരിക്കുകയാണ്. വെള്ളിയാഴ്ചയ്ക്ക് ശേഷം നാട്ടിലിറങ്ങിയുള്ള കലാപരിപാടികള്‍ക്കൊന്നും കടുവ ഒരുമ്പെട്ടട്ടില്ല.

നാഗ് രാജ് ഭട്ടിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കടുവയെ തേടിയിറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് കൂട്ടായി കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. സംഘത്തിന്റെ വരവ് നാട്ടുകാര്‍ക്കും ആശ്വാസമായിട്ടുണ്ട്.

വെളുതൊണ്ടി മേഖലയിലും ചിതോലരക്കരിയലും ഒരോന്ന് വീതം കെണികള്‍ സ്ഥാപിച്ചാണ് സംഘം കാത്തിരിയ്ക്കുന്നത്. . മുത്തങ്ങ, ആലത്തൂര്‍, വെളുകൊല്ലി, പാണപ്പാടി, കല്ലൂര്‍ 67, ഇല്ലിച്ചുവട്, നായ്ക്കട്ടി എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കടുവയിറങ്ങിയിരുന്നു.

വലയെറിഞ്ഞും കെണിവച്ചും കുടുക്കിട്ടുമൊക്കെ കടുവയെ പിടിയ്ക്കുന്നതില്‍ ബഹുമിടുക്കന്മാരാണ് കര്‍ണാടകയില്‍ നിന്നുള്ള ദൗത്യസംഘം.

എന്നാല്‍ കടുവകള്‍ കെണിയലകപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കെണിലയകപ്പെടുന്നവയെ തന്നെ നിര്‍ഭാഗ്യവാന്മാരായ കടുവകളെന്നാണ് ഇവര്‍ വിശേഷിപ്പിയ്ക്കുന്നത്. സാധാരണഗതിയില്‍ നല്ല ആരോഗ്യവും കരുത്തുമുള്ള കടുവകള്‍ ഇത്തരം കെണികളില്‍ ചെന്നു ചാടാറില്ല. അപകടം മണത്തറിഞ്ഞ് പിന്മാറുകയാണ് പതിവ്.

എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ അവശതകളും രോഗബാധയും മൂലം ഇരതേടാന്‍ ബുദ്ധിമുട്ടുള്ള കടുവകളെ ഇത്തരത്തില്‍ പിടികൂടാന്‍ എളുപ്പമാണെന്നും വിദഗ്ധര്‍ പറയുന്നു. എളുപ്പത്തില്‍ ഇരകളെ കിട്ടുമെന്നതാണ് ഇക്കൂട്ടരെ കെണികളില്‍ ചെന്നുചാടിയ്ക്കുന്നത് തൊഴുത്തിലും മറ്റും കെട്ടിയിട്ട കന്നുകാലികളെ മേലങ്ങനാതെ പിടിയ്ക്കാമെന്നതാണ് ഇക്കൂട്ടരെ നാട്ടിലേക്ക് ആകര്‍ഷിയ്ക്കുന്നതും.

എന്തായാലും വയനാടിനെ വിറപ്പിയ്ക്കുന്ന കടുവ ഉടന്‍ കൂട്ടിലാകുമെന്ന് തന്നെയാണ് നാട്ടുകാരുടെ പ്രതീക്ഷ.

English summary
The big cat has so far acted smart by disappointing the hunter teams while continuing its intrusions into the human habitats and killing more cattle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X