കേരളം ജയറാം രമേശിന്റെ കുടികിടപ്പുകാരല്ല:കെസി ജോസഫ്

കുടുംബശ്രീക്ക് മാത്രമേ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഫണ്ട് നല്‍കൂ എന്ന് ജയറാം രമേശ് നേരത്തെ പറഞ്ഞതിന് എതിരെ പ്രതികരിക്കുകയായിരുന്നു കെസി ജോസഫ്.
ശ്രീ എന്ന പേരില്‍ ആര്‍ക്കും സംഘടന തുടങ്ങാം എന്നും, എന്നാല്‍ അവര്‍ക്കൊക്കെ ഫണ്ട് നല്‍കാന്‍ കഴിയില്ല എന്നുമാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രി അറിയിച്ചിരുന്നത്.
ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വീട്ടിലെ കുടികിടപ്പുകാരല്ല എന്ന് കെസി ജോസഫ് പറഞ്ഞത്. കോട്ടയം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 40,000ത്തോളം സ്വംസഹായ സംഘങ്ങള്‍ ഉണ്ട് എന്നും ഇവയക്കെല്ലാം ഫണ്ട് ലഭിക്കുന്നത് ഗുണകരമാവും. സ്‌ത്രീകളുടെ മാത്രം സംഘടനയാണ് കുടുംബശ്രീ. പുരുഷന്‍മാരുടെ സംഘടനകള്‍ എന്തു ചെയ്യും. കെസി ജോസഫ് ചോദിച്ചു.












Click it and Unblock the Notifications