കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ഐക്യവേദി ലൗജിഹാദുമായി വീണ്ടും രംഗത്ത്

  • By സമദ് മേത്തര്‍
Google Oneindia Malayalam News

കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലേറെ പെണ്‍കുട്ടികളെ ലവ് ജിഹാദികള്‍ മതം മാറ്റുന്നുണ്ടെന്നും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ വനിതാ ജിഹാദികളെയും ലവ് ജിഹാദുകാര്‍ രംഗത്തിറക്കിയിട്ടുണ്ടെന്നുമുള്ള മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി സംസ്ഥാനത്തുടനീളം പ്രചരണം നടത്തുന്നു. ലവ് ജിഹാദിന് ഇരയാകുന്ന പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനം കൂടി സജ്ജീകരിച്ചിരിക്കുകയാണ് ലവ് ജിഹാദ് വിരുദ്ധര്‍. ഇടക്കാലത്ത് വന്‍വിവാദം സൃഷ്ടിക്കുകയും സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെ ഇടപെടല്‍ വരെയുണ്ടാവുകയും ചെയ്ത ലൗ ജിഹാദ് വിവാദം വീണ്ടും പ്രചരണായുധമാക്കുകയാണ് ഹിന്ദു ഐക്യവേദി.

Love Jihad

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും പ്രചരണങ്ങളും ബോധവത്ക്കരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നഗരങ്ങളിലും ഗ്രാമങ്ങളിലും റോഡരികില്‍ വലിയ ഫഌക്‌സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡുകളിലാണ് ലവ് ജിഹാദ് ഇരകളായ പെണ്‍കുട്ടികളെ രക്ഷിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ സംവിധാനമുണ്ടെന്ന വിളംബരത്തോടെ ഫോണ്‍ നമ്പര്‍ നല്‍കിയിരിക്കുന്നത്.

ഇതരമതങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യാമെന്ന ഉറപ്പില്‍ മതംമാറ്റല്‍ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ലവ് ജിഹാദികളുടെ ലക്ഷ്യമെന്നും പെണ്‍കുട്ടികള്‍ മതംമാറിക്കഴിയുമ്പോള്‍ പുതിയ ഇരകളെത്തേടി ലവ് ജിഹാദികള്‍ പോയ്ക്കഴിഞ്ഞിരിക്കുമെന്നും മറ്റുമുള്ള പ്രകോപനപരമായ വിവരണങ്ങളാണ് ഫഌക്‌സ് ബോര്‍ഡുകളില്‍ കൊടുത്തിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടന്ന മതംമാറ്റിയുള്ള വിവാഹങ്ങളുടെ വിശദമായ കണക്കുകളും പട്ടികകളും ഉള്‍പ്പെടെയാണ് പ്രചരണപരിപാടികള്‍ നടക്കുന്നത്. ഫഌക്‌സ് ബോര്‍ഡുകളിലും ഇത്തരത്തില്‍ കണക്കുകള്‍ വിശദമായി നല്‍കിയിട്ടുണ്ട്.

''ഹിന്ദു പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്, കേരളത്തെ തകര്‍ക്കാന്‍ ലവ് ജിഹാദ്'' എന്ന തലക്കെട്ടോടെയാണ് ഫഌക്‌സ് പ്രചരണം നടക്കുന്നത്. 2006ന് ശേഷം മതംമാറിയത് 6128 പേര്‍ എന്ന കണക്കും നല്‍കിയിട്ടുണ്ട്. ഇതിന്റെ ജില്ലതിരിച്ചുള്ള പട്ടികയും ഒപ്പമുണ്ട്. മതപരിവര്‍ത്തനത്തെക്കുറിച്ച വളരെ ഭീതി ജനിപ്പിക്കുന്ന തരത്തിലുള്ള വിവരണങ്ങളാണ് ഫഌക്‌സ് ബോര്‍ഡുകളില്‍ നല്‍കിയിരിക്കുന്നത്. ''മറ്റ് മതങ്ങളില്‍പ്പെടുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതപരിവര്‍ത്തനത്തിനായി എത്തിക്കുന്ന കേന്ദ്രങ്ങളിലൊന്നിലാണ് താനെന്ന് അവള്‍ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും അയാള്‍ അടുത്ത ഇരയെത്തേടി പുറപ്പെട്ടുകഴിഞ്ഞിരുന്നു. ഇത് തിരുവനന്തപുരത്തെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല. അമുസ്ലീങ്ങളെ കാഫിറുകളെന്ന് മുദ്രകുത്തി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 1300 വര്‍ഷത്തോളമായി ഇസ്ലാമിക മതമൗലിക ശക്തികള്‍ ആഗോളതലത്തില്‍ തുടര്‍ന്നുവരുന്ന പ്രവര്‍ത്തന പദ്ധതിയുടെ പുതിയൊരു മുഖം, ലവ് ജിഹാദ്! വലയില്‍ വീഴ്ത്താന്‍ വനിതാ ജിഹാദികളും''

''പ്രിയ സഹോദരിമാരേ നിങ്ങള്‍ നേരിടുന്ന എന്ത് പ്രശ്‌നവും ഞങ്ങളെ അറിയിക്കുക. നിങ്ങള്‍ ഒറ്റയ്ക്കല്ല... ഒരിയ്ക്കലും...''
''ഒരു ഫോണ്‍കോള്‍... രക്ഷപ്പെടുന്നത് ഒരുപക്ഷേ ഒരു ജീവനായിരിക്കും...''
ലവ് ജിഹാദില്‍ കുരുങ്ങി മതം മാറിയ സംഭവങ്ങള്‍ ജില്ല തിരിച്ച് ഫഌക്‌സ് ബോര്‍ഡുകളില്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം-216, കൊല്ലം-98, ആലപ്പുഴ-78, പത്തനംതിട്ട-87, ഇടുക്കി-186, കോട്ടയം-116, എറണാകുളം-228, തൃശൂര്‍-102, പാലക്കാട്-111, മലപ്പുറം-412, കോഴിക്കോട്-364, കണ്ണൂര്‍-312, കാസര്‍കോട്-586 എന്ന കണക്കാണ് കൊടുത്തിരിക്കുന്നതെങ്കിലും ഈ കണക്കിന്റെ ഉറവിടം നല്‍കിയിട്ടില്ല. മാത്രമല്ല, കേസെടുത്ത സംഭവങ്ങള്‍, ലവ് ജിഹാദില്‍ നിന്ന് രക്ഷപ്പെടുത്തിയ കേസുകള്‍ എന്നിവയുടെ ജില്ല തിരിച്ചുള്ള പട്ടികയുമുണ്ട്.

ഒരേതരത്തിലുള്ള ഫഌക്‌സ് ബോര്‍ഡുകളല്ല എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നത്. ഓരോ ബോര്‍ഡുകളിലും വ്യത്യസ്തവിവരങ്ങളാണ് കൊടുത്തിരിക്കുന്നത്. ''ഇത് പ്രണയമല്ല, പ്രണയക്കെണി'' എന്നാണ് ഒരു ബോര്‍ഡിന്റെ തലക്കെട്ട്. ''ലൗ ജിഹാദ്... ഇവര്‍ക്ക് വേണ്ടത് നിങ്ങളെയല്ല, നിങ്ങളുടെ മാനമാണ്'' ''ഇനിയും കണ്ണുനീര്‍ ഒഴുകരുത്, ഇനിയും സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെടരുത്, ഇനിയും മാതാപിതാക്കള്‍ ചങ്കുപൊട്ടി തേങ്ങരുത്, ഇനിയും കുടുംബങ്ങള്‍ ആത്മഹത്യകളിലേക്ക് വലിച്ചെറിയപ്പെടരുത്, ഇനിയും ജീവിതങ്ങള്‍ പിച്ചിച്ചീന്തപ്പെടരുത്'' എന്നിങ്ങനെയാണ് തുടരുന്നത്.
എല്ലാ ബോര്‍ഡുകളിലും ഹിന്ദു ഹെല്‍പ്പ് ലൈന്‍-9497545511 എന്ന നമ്പര്‍ നല്‍കി എല്ലാ പ്രശ്‌നവും പരിഹരിക്കാന്‍ ഞങ്ങളുണ്ട് എന്ന സന്ദേശം വലിയ വലിപ്പത്തില്‍ നല്‍കിയിട്ടുണ്ട്.

English summary
Hindu Aikyavedi campaigning against love jihad type forced conversions of Hindu woman across the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X