കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്ര വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി

Google Oneindia Malayalam News

താമരശ്ശേരി: കഴിഞ്ഞ ദിവസം കാണാതായ വസ്ത്ര വ്യാപാരിയുടെ മൃതദേഹം താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ കൊക്കയില്‍ കണ്ടെത്തി. ചെനയ്ക്കല്‍ പള്ളിപ്പടി നീരിട്ടിയ്ക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പു (47) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പണമിടപാടിന്റെ പേരില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊക്കയില്‍ തള്ളുകയായിരുന്നു.

Wayanad

കഴിഞ്ഞ 19 ന് വീട്ടില്‍ നിന്നും പോയ കുഞ്ഞിമുഹമ്മദ് പിന്നെ തിരിച്ചെത്തിയില്ല. 21 ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിമുഹമ്മദിനെ ജീപ്പില്‍ തട്ടിക്കൊണ്ടുപോയെന്നും രാമനാട്ടുകര ബൈപാസില്‍ വെച്ച് മറ്റൊരു കാറിലേക്ക് മാറ്റിയെന്നും സൂചന ലഭിച്ചു. തുടര്‍ന്ന് സംഭവവുമായി ബന്ധമുള്ള ചിലരെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ മര്‍ദ്ദിച്ച് ചുരത്തില്‍ നിന്ന് താഴേയ്ക്ക് ഇട്ടതായി വിവരം ലഭിച്ചത്.

തട്ടിക്കൊണ്ടുപോയ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പൊലീസ് താമരശ്ശേരി ചുരത്തില്‍ അന്വേഷണം നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പ്രതികളെയും കൊണ്ട് പൊലീസ് ചുരത്തിലെ എട്ട്, ഒമ്പതാം വളവുകള്‍ക്കിടയ്ക്ക് തകരപ്പാടി കൊക്കയില്‍ പ്രതികള്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് വീണ്ടും തെരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

മലപ്പുറം ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. പണമിടപാടിന്റെ പേരില്‍ കുഞ്ഞിമുഹമ്മദ് കൈക്കലാക്കിയ തുക തിരികെ നല്‍കാത്തതിനാലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

English summary
The businessman who was kidnapped in Malappuram by an anonymous group of people in a Maharashtra registered Innova car found dead near Thamarassery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X