കഫ് സിറപ്പ് കുടിച്ച് പാകിസ്താനില്‍ 15 മരണം

മരിച്ചവരെല്ലാം ലഹരിക്കുവേണ്ടിയാണ് കഫ് സിറപ്പ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായവര്‍ ഉത്തേജനത്തിനായി കഫ് സിറപ്പുകള്‍ ഉപയോഗിക്കാറുണ്ട്-പോലിസ് ഓഫിസറായ അത്വിഫ് സുള്‍ഫിക്കര്‍ എഎഫ്പി വാര്‍ത്താഏജന്‍സിയെ അറിയിച്ചു.
മരണത്തെ തുടര്‍ന്ന് ലാഹോറിലെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ വ്യാപകമായ പരിശോധന നടക്കുകയാണ്. മരണത്തിനു കാരണമായ സിറപ്പ് കാലഹരണപ്പെട്ടതല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരില്‍ ഹൃദ്രോഗത്തിനുപയോഗിക്കുന്ന മരുന്ന് കഴിച്ച് നൂറോളം പേര്‍ ലാഹോറില്‍ മരിച്ചിരുന്നു. . അന്നു മരിച്ചവരില്‍ ഭൂരിഭാഗം പേരും ലഹരി ആവശ്യത്തിനു തന്നെയായിരുന്നു മരുന്ന് ഉപയോഗിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications