കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഫ് സിറപ്പ് കുടിച്ച് പാകിസ്താനില്‍ 15 മരണം

Google Oneindia Malayalam News

Pakistan Drugs
ഇസ്ലാമാബാദ്: കഫ് സിറപ്പ് കഴിച്ച് പാകിസ്താനില്‍ 15 പേര്‍ മരിച്ചു. വിഷാംശമുള്ള മരുന്ന് വിതരണം ചെയ്ത മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടുകയും ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലാഹോറിലെ ഷഹ്ദ്ര നഗരത്തിലാണ് സംഭവം.

മരിച്ചവരെല്ലാം ലഹരിക്കുവേണ്ടിയാണ് കഫ് സിറപ്പ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായവര്‍ ഉത്തേജനത്തിനായി കഫ് സിറപ്പുകള്‍ ഉപയോഗിക്കാറുണ്ട്-പോലിസ് ഓഫിസറായ അത്വിഫ് സുള്‍ഫിക്കര്‍ എഎഫ്പി വാര്‍ത്താഏജന്‍സിയെ അറിയിച്ചു.

മരണത്തെ തുടര്‍ന്ന് ലാഹോറിലെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ വ്യാപകമായ പരിശോധന നടക്കുകയാണ്. മരണത്തിനു കാരണമായ സിറപ്പ് കാലഹരണപ്പെട്ടതല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരില്‍ ഹൃദ്രോഗത്തിനുപയോഗിക്കുന്ന മരുന്ന് കഴിച്ച് നൂറോളം പേര്‍ ലാഹോറില്‍ മരിച്ചിരുന്നു. . അന്നു മരിച്ചവരില്‍ ഭൂരിഭാഗം പേരും ലഹരി ആവശ്യത്തിനു തന്നെയായിരുന്നു മരുന്ന് ഉപയോഗിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

English summary
At least 13 persons died after drinking toxic syrup in Shahdara Town area in Lahore, Geo News reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X