കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കുംതളികയെ കണ്ടെത്തിയിട്ടില്ല: എകെ ആന്റണി

  • By Ajith Babu
Google Oneindia Malayalam News

AK Antony
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലൂടെ അജ്ഞാതവസ്തു പറന്നതായി കണെ്ടത്തിയിട്ടില്ലെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.

ലേയിലുള്ള സേനയുടെ ക്യാമ്പിനു മുകളിലൂടെ മൂന്നു വര്‍ഷമായി പറക്കുംതളികകള്‍ പോലുള്ള അജ്ഞാതവസ്തു പറക്കുന്നുവെന്ന സംശയത്തിനു മറുപടി നല്കുകയായിരുന്നു പ്രതിരോധമന്ത്രി. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും ചില അജ്ഞാത വസ്തുക്കള്‍ അതിര്‍ത്തിയിലേക്ക് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇത് എന്തെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍ സേനയുടെ റഡാറുകള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിര്‍ത്തി കാത്തുസൂക്ഷിയ്ക്കാന്‍ സജ്ജമായ സന്നാഹങ്ങള്‍ സേന ഒരുക്കിയിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി.

കശ്മീര്‍ താഴ് വരയിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു. വിഘടനവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളാണ് ഇതിന് സഹായകമായതെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

കാഷ്മീര്‍ താഴ്‌വരയില്‍ 2009 ല്‍ 245 തീവ്രവാദികളെ കൊലപ്പെടുത്തിയിട്ടുണ്ട്. താഴ്‌വരയിലുള്ളവരെ പുനരധിവസിപ്പിക്കാനും സുരക്ഷയ്ക്കുമായി 2008ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 1618.14 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിവരുകയാണെന്നും അദ്ദേഹം വ്യക്കമാക്കി.

English summary
AK Antony made it clear that there was no conclusive proof of Unidentified Flying Objects (UFOs) over the border with China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X