കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രസാദത്തില്‍ മാരകവിഷമില്ല:ദേവസ്വം മന്ത്രി

  • By Shabnam Aarif
Google Oneindia Malayalam News

VS Shivakumar
തിരുവനന്തപുരം: ശബരിമലയിലെ അപ്പത്തില്‍ കണ്ടെത്തിയ പൂപ്പല്‍ വിഷം അല്ലെന്നാണ്‌ പ്രാഥമിക വിവരം എന്ന്‌ ദേവസ്വം മന്ത്രി വിഎസ്‌ ശിവകുമാര്‍. അതേസമയം സംഭവം ഗൂഢാലോചനയാണ്‌ എന്നത്‌ ദേവസ്വം ബോര്‍ഡിന്റെ മാത്രം അഭിപ്രായം ആണെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ശബരിമലയിലെ പ്രസാദമായ അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ എന്നും വിഎസ്‌ ശിവകുമാര്‍ അറിയിച്ചിട്ടുണ്ട്‌.

അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിതരണം ചെയ്യാതെ അപ്പങ്ങളെല്ലാം കത്തിച്ചു കളഞ്ഞിരുന്നു. 1,66,317 കവര്‍ അപ്പമാണ്‌ പൂപ്പല്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ സന്നിധാനത്ത്‌ കത്തിച്ചു കളഞ്ഞിരുന്നത്‌. കോന്നിയിലെ സിഎഫ്‌ആര്‍ഡി ലാബില്‍ നടത്തിയ പരിശോധനയില്‍ പൂപ്പല്‍ ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.

41.5 ലക്ഷം രൂപ വില വരുന്ന അപ്പങ്ങളാണ്‌ കത്തിച്ചു കളഞ്ഞിരിക്കുന്നത്‌. ഒരു കവറില്‍ 7 എണ്ണം വരുന്ന അപ്പങ്ങള്‍ ആകെ 11,64, 219 എണ്ണം ആണ്‌ നശിപ്പിക്കേണ്ടി വന്നത്‌. ഒരു കവര്‍ അപ്പത്തിന്‌ 25 രൂപയാണ്‌ വില.

ദേവസ്വം ബോര്‍ഡ്‌ സ്വയംഭരണ സ്ഥാപനമാണ്‌ എന്നും, പ്രസാദ നിര്‍മ്മാണം പോലുള്ള കാര്യങ്ങളില്‍ ഇടുപെടുന്നതില്‍ സര്‍ക്കാറിന്‌ പരിമിതിയുണ്ട്‌ എന്നും ശിവകുമാര്‍ അറിയിച്ചു.

English summary
Shabarimala prasadam didn't contain poison, says Devaswam Minister VS Shivakumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X