ചന്ദ്രനില്‍ ആറ്റംബോംബിടാന്‍ യുഎസ് പദ്ധതിയിട്ടു

ശീതയുദ്ധകാലത്ത് ബഹിരാകാശ ഗവേഷണ രംഗത്ത് മേല്‍ക്കൈ നേടാനും സോവിയറ്റ് യൂണിയനുമേല്‍ ആധിപത്യം നേടാനുമായിരുന്നു യുഎസിന്റെ ലക്ഷ്യം. എ സ്റ്റഡി ഒഫ് ലൂണാര്‍ റിസര്‍ച്ച് ഫ്‌ളൈറ്റ്‌സ് എന്ന പേരിട്ട പദ്ധതിയെ പ്രൊജക്റ്റ് എ 119 എന്നാണ് അറിയപ്പെട്ടിരുന്നത്.
സ്പുട്‌നിക് വിക്ഷേപിച്ചതോടെ ബഹിരാകാശ ഗവേഷണരംഗത്ത് സോവിയറ്റ് യൂണിയന്‍ കുതിച്ചുച്ചാട്ടം നടത്തിയതോടെയാണ് ചന്ദ്രനില്‍ അണുസ്‌ഫോടനം നടത്താന്‍ യുഎസ് തീരുമാനിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുമ്പോള്‍ സോവിയറ്റ് യൂണിയന്‍ വിരണ്ടുപോകുമെന്നും അമേരിക്ക കണക്കുക്കൂട്ടിയിരുന്നു. സ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിയ്ക്കാനും അമേരിയ്ക്കക്ക് താത്പര്യമുണ്ടായിരുന്നു.
ഒരു അജ്ഞാതപ്രദേശത്തു നിന്നും ചെറിയൊരു അണുബോംബും വഹിച്ചു കൊണ്ടുള്ള മിസൈല്‍ വിക്ഷേപിയ്ക്കാനായിരുന്നു പദ്ധതി. ഭാരക്കൂടുതല്‍ ആയതിനാല്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നാല്‍ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടാല്‍ ഭൂമിയെ ദോഷകരമായി ബാധിച്ചേക്കുമെന്ന ഭീതിയില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ചന്ദ്രനില്‍ ആണവ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരേ ശാസ്ത്രജ്ഞരും പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications