കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീന്യൂസ് എഡിറ്റര്‍മാരുടെ അറസ്റ്റ് വിവാദമാകുന്നു

Google Oneindia Malayalam News

Naveen Jindal
ദില്ലി: വാര്‍ത്ത നല്‍കാതിരിക്കാന്‍ കൊഴ ചോദിച്ചുവെന്ന കേസില്‍ സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെയും ബിസിനസ് എഡിറ്റര്‍ ഷമീര്‍ അലുവാലിയയെയും അറസ്റ്റ് ചെയ്തത് വിവാദമാകുന്നു. കോണ്‍ഗ്രസ് എംപിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കല്‍ക്കരി അഴിമതികേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ സീ ന്യൂസ് 100കോടി രൂപ ആവശ്യപ്പെട്ടതായാണ് ജിന്‍ഡാലിന്റെ പരാതി. ഇതിനെ സാധൂകരിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ ഇടപെട്ട പോലിസ് നടപടി പക്ഷപാതപരമാണെന്ന നിലപാടാണ് സീ ടിവി മാനേജ്‌മെന്റിനുള്ളത്. കല്‍ക്കരി ഖനി കുംഭകോണത്തെ മറച്ചുവെയ്ക്കാനും കമ്പനിയെ രക്ഷിക്കാനുമുള്ള തന്ത്രമാണ് ജിന്‍ഡാല്‍ നടത്തുന്നത്.

പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണിത്. ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ ലംഘനമാണിത്. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഭരണകൂടത്തെ ജിന്‍ഡാല്‍ ദുരുപയോഗം ചെയ്യുകയാണ്. അഴിമതിയും ക്രമക്കേടുകളും മറച്ചുവെയ്ക്കാനാണ് അവരുടെ ശ്രമം. ഡല്‍ഹി പോലിസിന്റെ ഭാഗത്തുനിന്നും അന്യായമായ നടപടിയാണ് ഉണ്ടായത്-സീ ന്യൂസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

English summary
This is a crude attack on the freedom of the press, a constitutionally enshrined right. JSPL is using the state machinery, controlled by the Congress both at the Centre and in Delhi,says Zeenews statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X