കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശനിക്ഷേപം: ചര്‍ച്ച പരാജയം

  • By Shabnam Aarif
Google Oneindia Malayalam News

Kamalnath
ദില്ലി: ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം കൊണ്ടു വരാനുള്ള യുപിഎ സര്‍ക്കാറിന്റെ നീക്കം പാര്‍ലമെന്റില്‍ വോട്ടിനിടണം എന്ന ആവശ്യം കൂടുതല്‍ ശക്തമായി. വോട്ടിനിട്ടേ മതിയാകൂ എന്നാണ്‌ പ്രധാന പ്രതിപക്ഷമായ ബിജെപി വീണ്ടും പറഞ്ഞിരിക്കുന്നത്‌.

ഇരുസഭകളിലെയും ബഹളം ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍ നാഥ്‌ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌, രാജ്യസഭ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി എന്നിവരുമായി ബുധനാഴ്‌ച ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുത്തുകയായിരുന്നു.

ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടു വരുന്നത്‌ സംബന്ധിച്ച്‌ വോട്ടിനിടാതെ പാര്‍ലമെന്റില്‍ ചര്‍ച്ചയാവാം എന്നതാണ്‌ ഭരണപക്ഷത്തിന്റെ നിലപാട്‌. ഈ നിലപാടിലേക്ക്‌ പ്രതിപക്ഷത്തെ കൂടി സമാവായത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കമല്‍നാഥ്‌ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയത്‌.

എന്നാല്‍ വോട്ടോടു കൂടിയ ചര്‍ച്ച മതി എന്ന ഉറച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ചര്‍ച്ചയില്‍ സുഷമ സ്വരാജും, അരുണ്‍ ജയ്‌റ്റ്‌ലിയും.

ചര്‍ച്ചയ്‌ക്ക്‌ അവസാനം വിഷയം വോട്ടിനിടുന്നതിന്‌ ലോക്‌സഭയില്‍ റൂള്‍ നമ്പര്‍ 184 പ്രകാരവും, രാജ്യസഭയില്‍ റൂള്‍ നമ്പര്‍ 167 പ്രകാരവും ചെറുകിട വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം കൊണ്ടു വരുന്ന കാര്യം ചര്‍ച്ചയ്‌ക്കിടണം എന്നാണ്‌ ബിജെപി നയിക്കുന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

English summary
With all allies, including the DMK now, firmly on its side, the government is prepping for a vote on its decision to allow 51 per cent foreign direct investment (FDI) in multi-brand retail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X