ഓട്ടോ മിനിമം ചാര്‍ജ് 15 രൂപയാക്കി

മിനിമം ചാര്‍ജ് 15 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ സമരം നടത്തിയിരുന്നു. നേരത്തെ 12 രൂപയായിരുന്ന മിനിമം ചാര്‍ജ് ഓട്ടോ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് 14 രൂപയായി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ 14 രൂപ പോര, 15 രൂപയാക്കി തന്നെ മിനിമം ചാര്‍ജ് ഉയര്‍ത്തണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഓട്ടോ തൊഴിലാളികള്‍. അതുകൊണ്ട് തന്നെ മിനിമം ചാര്‍ജ് 14 രൂപയാക്കി ഉയര്‍ത്തിയിട്ടും സമരം തുടരുകയായിരുന്നു ഓട്ടോ ഡ്രൈവര്‍മാര്‍.
അവസാനം മിനിമം ചാര്‍ജ് 14 രൂപയില്‍ നിന്നും 15 രൂപയാക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചതോടെ ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ യോഗത്തില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം നടപ്പിലാകണമെങ്കില്‍ നിരവധി നടപടി ക്രമങ്ങള്‍ കഴിയേണ്ടതുണ്ട്. ഇതെല്ലാം അടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷിക്കപ്പൈടുന്നത്.












Click it and Unblock the Notifications