കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയുടെ എംഡിയാകാനില്ലെന്ന്‌ ഇ ശ്രീധരന്‍

  • By Shabnam Aarif
Google Oneindia Malayalam News

E Sreedharan
കൊച്ചി: കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) മാനേജിങ്‌ ഡയരക്ടറാകാന്‍ ഇല്ല എന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല എന്ന്‌ ഇ ശ്രീധരന്‍ അറിയിച്ചു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍.

എറണാകുളം നോര്‍ത്ത്‌ മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു ഇ ശ്രീധരന്‍. കൊച്ചി മെട്രോ റയിലിന്റെ ടെന്‍ഡര്‍ നടപടികള്‍ എല്ലാം ഡിഎംആര്‍സി ആയിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി മെട്രോയുടെ നിര്‍മ്മാണ മേല്‍നോട്ടം, സാങ്കേതികവിദ്യയില്‍ ഉപദേശം എന്നിവയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കും കൊച്ചി മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സിയുടെ പങ്ക്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം വന്നിട്ടില്ല.

കൊച്ചി മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സിക്കും കെഎംആര്‍എല്ലിനും എന്തൊക്കെ ചുമതലകള്‍ ആയിരിക്കും ഉണ്ടാവുക എന്ന കാര്യം പ്രത്യേക സമിതിയാണ്‌ തീരുമാനിക്കുക. ദില്ലിയുടെയും, കേരളത്തിന്റെയും ചീഫ്‌ സെക്രട്ടറിമാര്‍, ഡിഎംആര്‍സി മാനേജിങ്‌ ഡയരടര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്‌ ഈ പ്രത്യേക സമിതി.

ഡിഎംആര്‍സിയുടെ അടുത്ത യോഗത്തിന്‌ മുമ്പായി ഈ പ്രത്യേക സമിതി ചുമതലാ വിയവസ്ഥകള്‍ നിശ്ചയിക്കും. ഇതിനു ശേഷം ഡിഎംആര്‍സിയുടെ ഡയരക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ആര്‍സിയുടെയും ഇ ശ്രീധരന്റെയും പങ്ക്‌ ഉറപ്പാക്കികൊണ്ടി തീരുമാനമായത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രി കമല്‍നാഥുമായി ദില്ലിയില്‍ നടത്തിയ ചര്‍ച്ചയിലാണ്‌.

English summary
E Sreedharan made clear again that he is not ready to be the Managing Director of Kochi Metro Rail Limited.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X